മണ്ണാര്‍ക്കാട്: തെങ്കര ചിറപ്പാടത്ത് സ്വകാര്യ വ്യക്തിയുടെ തോട്ടത്തി ല്‍ കാടുവെട്ടുന്നതിനിടെ കടന്നലുകളുടെ ആക്രമണത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്കേറ്റു.ഉത്തര്‍ പ്രദേശ് സ്വദേശി കളായ മുന്ന (24),സുനില്‍കുമാര്‍ (54),പ്രവീണ്‍(28) ,രാമു (22),സുനില്‍ (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോ ടെയായിരുന്നു സംഭവം.
പത്തംഗ സംഘമാണ് തോട്ടത്തില്‍ കാട് വെട്ടിത്തെളിച്ചിരുന്നത്. ഇ തിനിടെ തോട്ടത്തിലുണ്ടായിരുന്ന കടന്നല് കൂടിളകി തൊഴിലാളി കളെ ആക്രമിക്കുകയായിരുന്നു.രക്ഷയില്ലാതായതോടെ ഫയര്ഫോ ഴ്സിന്റെ സഹായം തേടുകയായിരുന്നു.വട്ടമ്പലത്ത് നിന്നും സീനി യര്‍ ഫയര്‍ ഓഫീസര്‍ ബിനുമോന്,ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസ ര്മാരായകാര്ത്തികേയന്,രാഹുല്‍,പ്രശാന്ത്,ശ്രീജേഷ്,ഷാജി,ഡ്രൈവര്‍മാരായ സന്ദീപ് ടിടി,വിജിത്ത് എന്നിവരുടെ നേതൃത്വത്തിലെ ത്തിയ സംഘം താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു.