കാരാകുര്‍ശ്ശി: കോങ്ങാട്-മണ്ണാര്‍ക്കാട് ടിപ്പുസുല്‍ത്താന്‍ റോഡ് നവീ കരണോദ്ഘാടനം കഴിഞ്ഞ് ആറു മാസത്തോളമായിട്ടും പ്രവൃത്തി കളാരംഭിക്കാത്തതില്‍പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് കാരാകുര്‍ ശ്ശി പഞ്ചായത്ത് കമ്മിറ്റി രാപ്പകല്‍ സമരം നടത്തി.വര്‍ഷങ്ങളായി ത കര്‍ന്നു കിടക്കുന്ന ടിപ്പുസുല്‍ത്താന്‍ റോഡ് നവീകരിക്കുന്നതിലുള്ള കാലതാമസത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. റോഡ് നവീകരണം ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്ര സും വെല്‍ഫെയര്‍ പാര്‍ട്ടിയും സമരം നടത്തിയിരുന്നു.
ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന റോ ഡില്‍ ആകെ കുണ്ടും കുഴികളുമാണ്.റോഡിന്റെ ദുരവസ്ഥ അപക ടങ്ങളേയും ക്ഷണിച്ചു വരുത്തുന്നു.2018ലാണ് മണ്ണാര്‍ക്കാട്-കോങ്ങാ ട് എംഎല്‍എമാരുടെ ശ്രമഫലമായി റോഡ് വികസനത്തിന് 56 കോ ടി രൂപ കിഫ്ബി ഫണ്ടില്‍ നിന്നും അനുവദിച്ചത്. മണ്ണാര്‍ക്കാട്, കോ ങ്ങാട്,ഒറ്റപ്പാലം നിയോജക മണ്ഡലങ്ങളിലൂടെ കടന്ന് പോകുന്ന പാ തയില്‍ 16.87 കിലോമീറ്റര്‍ ആധുനിക രീതിയിലാണ് ടാര്‍ ചെയ്യുക. പത്ത് മീറ്റര്‍ വീതിയുള്ള പാതയില്‍ ഏഴുമീറ്റര്‍ ടാറിങ് ചെയ്യും. ഇതോ ടനുബന്ധിച്ച് മഴ വെള്ളച്ചാല്‍,കലുങ്ക്,സംരക്ഷണ ഭിത്തി നിര്‍ മാണം എന്നിവയും നടത്തും.അന്താരാഷ്ട്ര നിലവാരത്തില്‍ റോഡ് നവീക രിക്കുന്നതിന്റെ നിര്‍മാണ ഉദ്ഘാടനം ജൂലായ് ഏഴിന് പൊതുമരാ മത്ത് വകുപ്പ് മന്ത്രി നിര്‍വഹിച്ചിരുന്നു.ഒന്നര വര്‍ഷത്തിനു ള്ളില്‍ നവീകരണം പൂര്‍ത്തീകരിക്കുമെന്നും ആറുമാസത്തിലൊ രിക്കില്‍ അവലോകനം നടത്തുമെന്നും മന്ത്രി പറഞ്ഞെങ്കിലും ഉദ്ഘാടനം കഴിഞ്ഞ് ആറു മാസമായിട്ടും പ്രവൃത്തികളിതു വരെ ആരംഭിച്ചിട്ടി ല്ല.ഇതോടെ ദുരിതം പേറി യാത്ര തുടരേണ്ട അവസ്ഥയിലാണ് ജനം.
കിളിരാനി സെന്ററില്‍ നടന്ന രാപ്പകല്‍ സമരം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് യൂ ത്ത് ലീഗ് പ്രസിഡന്റ് നൗഫല്‍ പൊതിയില്‍ അധ്യക്ഷനായി.മണ്ണാര്‍ ക്കാട് നഗരസഭാ ചെയര്‍മന്‍ സി മുഹമ്മദ് ബഷീര്‍,കോങ്ങാട് മണ്ഡ ലം മുസ്ലിം ലീഗ് സെക്രട്ടറി സലാം തറയില്‍,ജില്ലാ യൂത്ത് ലീഗ് ട്രഷ റര്‍ റിയാസ് നാലകത്ത്,എംഎസ്എഫ് ജില്ലാ പ്രസിഡന്റ് ബിലാല്‍ ,പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് മന്‍സൂര്‍ ടികെ,സെക്രട്ടറി എന്‍ അലി,വര്‍ക്കിങ് സെക്രട്ടറി അലി അസ്‌കര്‍ മാസ്റ്റര്‍,കാസിം കോലാനി,യൂസഫ് കല്ലടി,മൊയ്തീന്‍ മാസ്റ്റര്‍,ആബിദ് കല്ലടി,കാസിം പിലാത്തറ,സക്കീര്‍,നിസാര്‍,സാദിഖ് കരിമ്പനക്കല്‍,ഷബീര്‍ അലി, റിയാസ് എകെ,മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് വാഴമ്പുറം, സെക്രട്ട റി ഹുസൈന്‍ വളവുള്ളി,സലാം തച്ചമ്പാറ,മുസ്തഫ താഴത്തേതില്‍, സമദ്,ഇബ്രാഹിം കിളിരാനി,റഹ്മാന്‍ എസ്‌കെ,മുസ്തഫ പിപി,മുസ്തഫ മുണ്ടംപോക്ക്,സിദ്ദീഖ് മുണ്ടംപോക്ക്,സൈഫുദ്ദീന്‍ കാരാകുര്‍ശ്ശി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ജനറല്‍ സെക്രട്ടറി ഷഫീഖ് പിപി സ്വാഗതവും ട്രഷറര്‍ നാസര്‍ നന്ദിയും പറഞ്ഞു.