ചിറ്റൂര്‍: കര്‍ഷകന്റെ മനസ്സ് നിറഞ്ഞാലെ നാട് നിറയുകയുള്ളൂവെ ന്നും, കര്‍ ഷകന്റെ ഉത്പന്നങ്ങള്‍ക്ക് മതിയായ വില ലഭിച്ചാലെ ക ര്‍ഷകന്റെ മനസ്സ് നിറയുകയൂള്ളൂവെന്നും കാര്‍ഷിക വികസന ക ര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. കര്‍ഷക വികസ ന കാര്‍ഷിക ക്ഷേമ വകുപ്പ് എരുത്തേമ്പതിയിൽ നടപ്പാക്കുന്ന പോ ള്‍ സൂസൈ കനാല്‍ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കു കയായിരുന്നു മന്ത്രി. മേഖലയിലെ കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്ന പദ്ധതിയാണിതെന്നും നിര്‍മ്മാണ പ്രവര്‍ത്തികള്‍ സമയബന്ധിത മായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിൽ തേങ്ങാ സംഭരണം കാര്യക്ഷമമാക്കും. അയല്‍ സംസ്ഥാ നങ്ങളിലെ തേങ്ങ ഇവിടെ സംഭരിക്കാന്‍ അനുവദിക്കില്ലെന്നും അ തിന് കര്‍ശന നിയന്ത്രണങ്ങളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. നല്ലൊ രു കര്‍ഷകന്‍ കൂടിയായ മേഖലയിലെ എം.എല്‍.എയും മന്ത്രിയായ കെ. കൃഷ്ണന്‍കുട്ടി കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി നല്‍ കുന്ന നിര്‍ദ്ദേശങ്ങള്‍ കൃഷി വകുപ്പ് പ്രാധാന്യത്തോടെ നടപ്പാക്കുന്നു ണ്ടെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി അധ്യക്ഷനായി. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി മുരുകദാസ്, എരുത്തേ മ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയദര്‍ശിനി, കൊഴിഞ്ഞാമ്പാ റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.സതീഷ്, വടകരപ്പതി ഗ്രാമപ ഞ്ചായത്ത് പ്രസിഡന്റ് ജോസി ബ്രിട്ടോ, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായ ത്തംഗം ബാബുരാജ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.ആര്‍ ഷീല, മലമ്പുഴ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സാം കെ ജയിംസ്, മികച്ച കര്‍ഷകന്‍ സന്ദ്യഗു എന്നിവർ പങ്കെടുത്തു.