ആലത്തൂര്‍: ലോകത്തിലെ മനോഹരമായ കണ്ടെത്തൽ കൃഷിയാ ണെന്നും കേരള ജനത വിഷം കഴിക്കേണ്ട അവസ്ഥയിലേക്ക് എത്ത രുത് എന്നതാണ് സർക്കാർ നയമെന്നും കാർഷിക വികസന- കർ ഷക ക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. ആലത്തൂർ നിയോ ജക മണ്ഡലത്തിലെ നിറ ഹരിതമിത്ര സൊസൈറ്റി അംഗങ്ങൾക്കു ള്ള വേതന വിതരണവും നിറസേന അംഗങ്ങൾക്കുള്ള യൂണിഫോം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പണം ആധിപത്യം പുലർത്തുന്ന കാലത്ത് കൃഷി അന്യമായി. അയ ൽ സംസ്ഥാനങ്ങളെ ആശ്രയിച്ച് അടുക്കള തുറക്കണോ അടയ്ക്ക ണോ എന്ന് ചിന്തിക്കുന്ന സ്ഥിതി വരരുത്. വാങ്ങിക്കുക എന്നതിൽ നിന്നും ഉണ്ടാക്കുക എന്നതിലേക്ക് സമൂഹം എത്തണം. ഓരോ കുടും ബങ്ങളും ഞങ്ങളും കൃഷിയിലേക്ക് എന്നു പറഞ്ഞ് സ്വയംപര്യാപ്തത കൈ വരിക്കണം. നാവിൻ്റെ രുചി ശരീരത്തിന് അരുചിയാവാതിരി ക്കാൻ ശ്രദ്ധിക്കണം. സമഗ്ര കാർഷിക വികസനം ലക്ഷ്യമിട്ട് പ്രവർ ത്തിക്കുന്ന നിറ നാടിൻ്റെ മനസ്സ് നിറക്കുന്നതാണെന്നും മന്ത്രി പറ ഞ്ഞു.
കർഷക തൊഴിലാളി പാറു അമ്മ, കർഷകൻ പി.കണ്ടമുത്തൻ എന്നി വരെ മന്ത്രി ആദരിച്ചു. പരിപാടിയിൽ കെ.ഡി പ്രസേനൻ എം.എൽ. എ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്ടി.കെ ദേവദാസ്, പഞ്ചായത്ത് പ്രസിഡൻ്റ് മിനി നാരായണൻ എന്നിവർ മുഖ്യാതിഥിക ളായി.
ജില്ലാ പഞ്ചായത്തംഗം ആർ അഭിലാഷ്, ബ്ലോക്ക് സ്ഥിരം സമി തി അധ്യക്ഷൻ വി പങ്കജാക്ഷൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ ജയപ്രകാശ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ പി.ആർ ഷീല, കൃഷി ഡെപ്യൂട്ടി ഡയറക്ടർ എസ്.ലക്ഷ്മി ദേവി, നൂറുദ്ദീൻ, കൃഷി അസിസ്റ്റ ന്റ് ഡയറക്ടർ ലാലിമ ജോർജ്ജ്, മേരി വിജയ, എ.അനിതാനന്ദൻ, ആർ.രാധാകൃഷ്ണൻ, ആർ.മാധവൻ, ഷെനിൻ മന്ദിരാട്, വി.ആറുണ്ണി,
എം.വി രശ്മി, കൃഷി ഓഫീസർ പ്രിയ വെള്ളാട്ട് എന്നിവർ പങ്കെടു ത്തു.