പാലക്കാട്: കഞ്ചിക്കോട്ടെ സെൻട്രൽ വെയർ ഹൗസ്സിങ് കോർപ്പറേ ഷന്റെ ഗോഡൗൺ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ കാര്യ വ കുപ്പ് മന്ത്രി അഡ്വ .ജി ആർ അനിൽ, വകുപ്പ് ഉദ്യോഗസ്ഥന്മാർക്കൊ പ്പം സന്ദർശനം നടത്തി.
താലൂക്കിലെ റേഷൻ കടകൾക്ക് ഭക്ഷ്യ വസ്തുക്കൾ ശേഖരിച്ചു വെച്ച് വിതരണം ചെയ്യുന്ന ഗോഡൗണിലെ സംഭരണ കേന്ദ്രങ്ങൾ മന്ത്രി നട ന്നുകണ്ടു.ഭക്ഷ്യവസ്തുക്കളുടെ വിതരണവും ശേഖരണവും സംബ ന്ധിച്ച് ഉദ്യോഗസ്ഥർ മന്ത്രിയോട് വിശദീകരിച്ചു.
എഫ്‌സിഐയിലെ ഉദ്യോഗസ്ഥന്മാരും സിവിൽ സപ്ലൈസ് ഉദ്യോഗ സ്ഥരും എഫ്‌സിഐയുടെ ഗോഡൗണുകളിൽ നേരിട്ട് പരിശോ ധിച്ചു മാത്രമേ സാധനങ്ങൾ സ്വീകരിക്കൂ എന്ന ധാരണ നിലവിലുണ്ടെന്ന് മന്ത്രി പറഞ്ഞു. ഗുണനിലവാരം ഇല്ലാത്ത ചാക്കിൽ ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നത് ഉത്പന്നങ്ങളെ ബാധിക്കും എന്നതിനാൽ ഇക്കാര്യം എഫ്‌സിഐയുടെ ശ്രദ്ധയിൽപ്പെടുത്താൻ റീജിയണൽ മാനേജരെ ചുമതലപ്പെടുത്തിയിട്ടുള്ളതായി മന്ത്രി അറിയിച്ചു. ചെറിയ ലാഭം നോക്കി ഗുണനിലവാരമില്ലാത്ത ചാക്ക് ഉപയോഗിക്കുന്നത് നല്ല ഉത്പ ന്നം നശിക്കുന്നത് പരിഹരിക്കാനുള്ള ഇടപെടൽ നടത്തും. താലൂക്കി ലെ 166 ഓളം റേഷൻ കടകളിലേക്ക് ഉത്പന്നങ്ങൾ നൽകുന്ന കഞ്ചി ക്കോട്ടെ സെൻട്രൽ വെയർ ഹൊസ്സിങ് കോർപ്പറേഷന്റെ ഗോഡൗ ണിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പാലക്കാട് ഡിഎസ്ഒ വി കെ ശശീധരൻ, റീജിയണൽ മാനേജർ ശി വകാമിയമ്മാൾ, ചിറ്റൂർ പാലക്കാട് ടിഎസ്ഒ മാരായ ബീന എ എസ്, പി സുരേഷ്, ഡിപ്പോ മാനേജർ ജി സുമ, അസിസ്റ്റൻഡ് റീജിയണൽ മാനേജർ ഷഫീർ, ഓഫീസർ ഇൻ ചാർജ്ജ് മനോജ് ടി എൻ തുടങ്ങി നിരവധി ഉദ്യോഗസ്ഥർ മന്ത്രിയെ അനുഗമിച്ചു.