കോട്ടോപ്പാടം: കണ്ടമംഗലം നാലു സെന്റ് കോളനിയില്‍ താമസി ക്കുന്ന ചെറുമലയില്‍ ഉണ്ണികൃഷ്ണന്റെ പിഞ്ചുകുഞ്ഞിന് ചികിത്സ ക്കായി പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി സഹായധനം നല്കി. 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച പിഞ്ചുകുഞ്ഞ് രക്തം ഛര്‍ദ്ദിക്കുകയും ശ്വാസംമുട്ട് അനുഭവപ്പെടുകയും ചെയ്ത് മൂന്നാഴ്ചയി ലേറെയായിചികിത്സയിലാണ്.ലൈബ്രറി പിരിച്ചെടുത്ത 39,000 രൂപ കോളനിയില്നടന്ന ചടങ്ങില്‍ ലൈബ്രറി സെക്രട്ടറിഎം. ചന്ദ്രദാസ ന് കുടുംബത്തിന് കൈമാറി. ലൈബ്രറി പ്രസിഡന്റ് സി.മൊയ്തീന് കുട്ടി അധ്യക്ഷത വഹിച്ചു. കെ.രാമകൃഷ്ണന്, മനോജ്. എം,എ.സുബ്ര ഹ്മണ്യന്‍ എന്നിവര്‍ സംബന്ധിച്ചു.ലൈബ്രറി നേതൃത്വത്തില്‍ കോ വിഡ് കാലത്ത് ആറാമത്തെ കുടുംബത്തിനാണ് സാന്ത്വന സഹായം കൈമാറുന്നത്.