മണ്ണാര്‍ക്കാട്: പ്രതിരോധ മേഖലയിലെ പൊതുമേഖലാ സ്ഥാപനമായ ബെമല്‍ വിറ്റുതുലയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി പിന്‍വലിക്ക ണമെന്നാവശ്യപ്പെട്ട് സിഐടിയു നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് സമര ജ്വാല സംഘടിപ്പിച്ചു.ബെമല്‍ കമ്പനിക്ക് മുന്നില്‍ ജീവനക്കാര്‍ നട ത്തുന്ന സമരം ഒരു വര്‍ഷം തികഞ്ഞ ദിനത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൂടിയായിരുന്നു സമരജ്വാല.ജില്ലാ ജോയിന്റ് സെക്രട്ട റി മനോമോഹനന്‍ ഉദ്ഘാടനം ചെയ്തു ഡിവിഷന് കമ്മിറ്റി നേതാക്ക ളായ കെ.പി. ജയരാജ്സപി.ദാസന്,ഹക്കിം മണ്ണാര്‍ക്കാട്,റഷീദ് ബാ ബു,ദാസപ്പന്,മോഹന്‍ദാസ്,കെ.പി.അഷ്റഫ് എന്നിവര്‍ നേതൃത്വം നല്കി.