മണ്ണാര്‍ക്കാട്: നഗരത്തില്‍ ജനുവരി 25 മുതല്‍ സമ്പൂര്‍ണ്ണ ഗതാഗത പ രിഷ്‌കരണം നടപ്പിലാക്കാന്‍ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോ ഗം തീരുമാനിച്ചു.ഇന്ന് ചേര്‍ന്ന യോഗമാണ് ഇത് സംബന്ധിച്ച് തീരുമാന മെടുത്തത്.

ബസ് സ്റ്റോപ്പ്, ഓട്ടോ സ്റ്റാന്റ്, പാര്‍ക്കിംഗ്, നോ പാര്‍ക്കിംഗ് എന്നിവ കൃത്യമായി പെയിന്റ് കൊണ്ട് മാര്‍ക്ക് ചെയ്ത് ബോര്‍ഡുകള്‍ സ്ഥാപി ക്കാനും,എല്ലാ ഓട്ടോ സ്റ്റാന്റിലെയും ഒരേ സമയം നിര്‍ത്താവുന്ന വാ ഹനങ്ങളുടെ എണ്ണം തിട്ടപ്പെടുത്തി ക്രമീകരിക്കാനും,ബോര്‍ഡുകള്‍ സ്ഥാപിക്കാനും തീരുമാനമായി. നഗരത്തിലെ പച്ചക്കറി മാര്‍ക്കറ്റില്‍ ചരക്കിറക്കാനുള്ള സമയം രാത്രി 9 മുതല്‍ രാവിലെ 6 വരെ പരിമി തപ്പെടുത്തും.ബിവറേജ് ഔറ്റിനു മുന്‍വശത്ത് റോഡിലെ പാര്‍ക്കിംഗ് പൂര്‍ണ്ണമായി നിരോധിക്കും.താലൂക്ക് ആശുപത്രിയിലേക്കുള്ള വഴി യിലെ ഓട്ടോ സ്റ്റാന്റ് ഒഴിവാക്കി ആശുപത്രിയുടെ മുന്നില്‍ നിന്നും റസ്റ്റ് ഹൗസ് റോഡിലേക്ക് മാത്രമായി ക്രമീകരിക്കും.നടമാളിക ഓ ട്ടോസ്റ്റാന്റില്‍ ഒരേ സമയം നാലു ഓട്ടോറിക്ഷകള്‍ അനുവദിക്കുക യും ബാക്കി താഴെ റോഡിലേക്ക് മാറ്റിയും നിര്‍ത്തണം. പെര്‍മിറ്റില്ലാ തെ നഗരത്തില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോകള്‍ നിയന്ത്രിക്കും. അ നുവദനീയമായ സ്റ്റോപ്പുകളിലല്ലാതെ നിര്‍ത്തുന്ന ബസ്സുകള്‍ക്കെ തി രെ നടപടി സ്വീകരിക്കും.നഗരപരിധിയിലെ ഓട്ടോകള്‍ക്ക് കൃത്യ മായി സ്റ്റിക്കറും നമ്പറും നല്‍കും.കൂടാതെ പച്ചക്കറി മാര്‍ക്കറ്റിലെ റോഡില്‍ വണ്‍വേ സമ്പ്രദായം ഏര്‍പ്പെടുത്തും.ധര്‍മര്‍ കോവിലിനു സമീപം ഒറ്റ ഓട്ടോ സ്റ്റാന്റാക്കി മറ്റും.

കോഴിക്കോട് ഭാഗത്തേക്കുള്ള ബസ്സുകള്‍ ക്വാളിറ്റി ബേക്‌സ് കടയു ടെ മുന്നിലും,പാലക്കാട് ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പുകള്‍ സ നഫ് കോംപ്ലക്‌സിന്റെ മുന്‍വശത്തുള്ള നാഗാര്‍ജുന ഷോപ്പിനു സമീപ ത്തേക്കും മാറ്റി സ്ഥാപിക്കും.ടിപ്പുസുല്‍ത്താന്‍ റോഡിലെ ബസ് സ്റ്റോപ്പ് കുറച്ചു മുന്നോട്ടു നീക്കി അലവി സ്റ്റോറിനു മുന്നിലേ ക്കും ടിപ്പു റോഡില്‍ നിന്നും വരുന്ന ബസ്സുകള്‍ ക്വാളിറ്റി ബേക്‌സ്‌നു മുന്നിലും മാത്രമായി നിര്‍ത്തണം.കോടതിപ്പടിയില്‍ കോഴിക്കോട് ഭാഗത്തേക്കുള്ള ബസ്സുകള്‍ ഇമേജ്‌മൊബൈല്‍സിനു മുന്നിലും, പാ ലക്കാടേക്കുള്ള ബസ്സുകള്‍ ഗോള്‍മെഡല്‍ സ്വിച്ച് സിസ്റ്റം കടയുടെ മുന്‍വശത്തേക്കും മാറ്റി നിര്‍ത്തണം.കോടതിപ്പടിയില്‍ മുല്ലാസിനു മുന്നിലെ ഓട്ടോ സ്റ്റാന്‍ഡില്‍ ഒരേ സമയം മൂന്ന് ഓട്ടോകളും ബാക്കി യുള്ളവ എക്‌സൈസ് ഓഫീസ് റോഡിലേക്കും ഇറക്കി നിര്‍ത്തണം. ചങ്ങലീരി ഭാഗത്തേക്ക് പോകുന്ന ബസ്സുകളുടെ സ്റ്റോപ്പ് കോടതി യുടെ മുന്‍വശത്തെ ജ്യോതി സൂപ്പര്‍മാര്‍ക്കറ്റിന്റെ മുന്‍വശത്തേക്ക് മറ്റും.ചങ്ങലീരി ഭാഗത്തുനിന്നും വരുന്ന ചെറുവാഹനങ്ങള്‍ നമ്പി യംകുന്ന് റോഡിലൂടെ തിരിഞ്ഞ് ഹൈവെയില്‍ പ്രവേശിക്കണം. കോടതിപ്പടിയിലെ സീബ്രാലൈന്‍ സാമിയ സില്‍ക്‌സിനു മുന്നി ലേക്ക് മാറ്റി സ്ഥാപിക്കുവാനും തീരുമാനിച്ചു.

യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, മണ്ണാര്‍ ക്കാട് ഡി.വൈ.എസ്.പി.വി.എ.കൃഷ്ണദാസ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ജോസ്,ട്രാഫിക് എസ്.ഐ.അബ്ദുല്‍ നാസര്‍,ഡെപ്യൂട്ടി തഹസില്‍ദാര്‍ ഷാജി, പൊതുമരാമത്ത് എ.ഇ.ഷാജി,നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രസീത, നഗരസഭ സെക്രട്ടറി ഇന്‍ചാര്‍ജ് വിനയന്‍,അന്‍സാര്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!