മണ്ണാര്‍ക്കാട്: രാജ്യത്തെ പരമോന്നത നീതിന്യായ കോടതി റിസോ ഴ്സ് അധ്യാപകരെ സ്ഥിരപ്പെടുത്താന്‍ വിധി പ്രസ്താവിച്ച പശ്ചാത്ത ലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലവിലെ മുഴുവന്‍ സ്പെഷ്യല്‍ എഡ്യുക്കേറ്റര്മാരെയും സ്ഥിരപ്പെടുത്തണമെന്ന് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഹാളില്‍ നടന്ന സമ്മേളനം സിപിഎം ജി ല്ലാ സെക്രട്ടറിയേറ്റ് അംഗം പികെ ശശി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്ര സിഡന്റ് ഗീത പി പഞ്ചാരത്ത് അധ്യക്ഷയായി.വൈസ് പ്രസിഡന്റ് ജയപ്രഭ ടി രക്തസാക്ഷി പ്രമേയവും സജിനി കെ അനുശോചന പ്ര മേയവും ജില്ലാ സെക്രട്ടറി ടിടി ശ്രീരാജ് പ്രവര്‍ത്തന റിപ്പോര്‍ട്ടും, സം സ്ഥാന ട്രഷറര്‍ സംഘടനാ റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ ദീപ ജോസഫ് വരവു ചെലവു കണക്കും അവതരിപ്പിച്ചു.സിപിഎം ഏരിയ സെക്ര ട്ടറി യുടി രാമകൃഷ്ണന് വിവിധ സംഘടനാ നേതാക്കളായ പി മനോ മോഹനന്,കെ പ്രഭാകരന്,എംആര്‍ മഹേഷ്കുമാര്‍,സന്ദീപ് ടി പി, ഷൈമ ടി, എ അരുണ്‍ എന്നിവര്‍ സംസാരിച്ചു.
പ്രതിനിധി സമ്മേളനത്തില്‍ 13 യൂണിറ്റുകളില്‍ നിന്നായി 67 പ്രതി നിധികള്‍ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുത്തു. കോടതിപ്പ ടിയില്‍ നിന്നും സമ്മേളന നഗരയിലേക്ക് നടത്തിയ പ്രകടനത്തില്‍ ഇരുനൂറോളം പേര് പങ്കെടുത്തു.