പാലക്കാട്: ഭക്ഷ്യ പൊതുവിതരണ രംഗം കാര്യക്ഷമമാക്കുകയാണ് സര്‍ക്കാര്‍ നയമെന്ന് ഭക്ഷ്യപൊതുവിതരണ ഉപഭോകൃത വകുപ്പ് മ ന്ത്രി ജി.ആര്‍ അനില്‍. ജില്ലയിലെ താത്കാലികമായി റദ്ദ് ചെയ്ത റേഷ ന്‍ കടകള്‍ സംബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഫയല്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.പൊതു വി തരണ രംഗത്തെ നിലവിലെ പോരായ്മകള്‍ പരിഹരിച്ച് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുമെന്ന് മന്ത്രി പറഞ്ഞു. ലൈസന്‍ സികളുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള സാങ്കേതിക തട സ്സങ്ങള്‍ മാറ്റി നിയമാനുസൃതമായ പരിഹാരം കാണും. കോവിഡ് ബാധിച്ച് മരണപ്പെട്ട റേഷന്‍ കട ലൈസന്‍സികള്‍ക്കായി 7.5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജി ല്ല യില്‍ ആകെ 790019 റേഷന്‍ കാര്‍ഡുകളാണുള്ളത്. ഇതില്‍ 16242 കാര്‍ഡുകള്‍ അനര്‍ഹരില്‍ നിന്നും കണ്ടെത്തി.

കോവിഡ് ബാധിച്ച് മരിച്ച ആറ് റേഷന്‍ വ്യാപാരികളുടെ അനന്ത രാവകാശികള്‍ക്ക് ലൈസന്‍സ് പുനസ്ഥാപിച്ച് നല്‍കി

ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ച ആറ് റേഷന്‍ വ്യാപാരികളുടെ അനന്തരാവകാശികള്‍ക്ക് ലൈസന്‍സ് പുനസ്ഥാപിച്ചു നല്‍കി. ഇ ക്കൂട്ടര്‍ക്ക് ലൈസന്‍സ് ഫീസ് ഒരു ലക്ഷം രൂപയില്‍ നിന്നും 10000 രൂപയായി കുറച്ചിട്ടുണ്ട്. ജില്ലയില്‍ നടന്ന അദാലത്തില്‍ ലൈസന്‍സ് റദ്ദായ 44 അപേക്ഷകളാണ് പരിഗണിച്ചത്. 17 കടകള്‍ക്ക് ലൈസന്‍സ് നല്‍കി. 15 കടകള്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ 24 മണിക്കൂര്‍ മുതല്‍ മൂന്ന് മാസം വരെ സമയം അനുവദിച്ചിട്ടുണ്ട്. 11 കടകളുടെ ലൈസന്‍ സ് റദ്ദ് ചെയ്തു. ക്രമക്കേട് കണ്ടെത്തിയ രണ്ട് കടകളില്‍ നിന്നായി ആ റ് ലക്ഷം രൂപ ഫൈന്‍ ഈടാക്കും. കൂടാതെ ബന്ധപ്പെട്ട റേഷന്‍ ഇന്‍ സ്പെക്ടറുടെ പങ്ക് അന്വേഷിക്കാന്‍ വകുപ്പ് ഡയറക്ടറെ ചുമതല പ്പെ ടുത്തിയതായി മന്ത്രി പറഞ്ഞു.

അട്ടപ്പാടിയിലെ പൊതു വിതരണ മേഖലയിലെ പോരായ്മകള്‍ പരിശോധിക്കും

അട്ടപ്പാടി മേഖലയിലെ 49 റേഷന്‍ കടകളിലെ പരാതികളും പോരാ യ്മകളും പരിശോധിച്ച് മാറ്റങ്ങള്‍ നടപ്പാക്കുമെന്ന് മന്ത്രി ജി.ആര്‍ അനി ല്‍ പറഞ്ഞു. പ്രസ്തുത പ്രദേശം അടുത്തമാസം സന്ദര്‍ശിക്കും. കേരള ത്തിലെ ആദിവാസി കേന്ദ്രങ്ങളില്‍ വിതരണം ചെയ്യുന്ന ആട്ടയുടെ അളവ് അഞ്ച് കിലോയാക്കി മാറ്റും. ആദിവാസി സമൂഹങ്ങള്‍ക്ക് അ ര്‍ഹമായ ആനുകൂല്യങ്ങള്‍ കൃത്യമായി നല്‍കുമെന്നും മന്ത്രി വ്യക്ത മാക്കി. റേഷന്‍ കടകളുടെ സുതാര്യത ഉറപ്പാക്കാന്‍ താലൂക്ക്-ജില്ലാ-സംസ്ഥാന അടിസ്ഥാനത്തില്‍ വിജിലന്‍സ് കമ്മിറ്റികള്‍ രൂപീകരി ക്കും. ജില്ലാതലത്തില്‍ വിജിലന്‍സ് കമ്മിറ്റികള്‍ ചേര്‍ന്നതായും മ ന്ത്രി അറിയിച്ചു. റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതിന് തെളിമ പദ്ധതി പ്രകാരം ലഭിച്ച 1732 അപേക്ഷകളില്‍ 1036 അപേ ക്ഷകള്‍ തീര്‍പ്പാക്കി.

റേഷന്‍ കടകള്‍ നവീകരിക്കും

ഉള്‍ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ കടകള്‍ മുഖേന 5000 രൂപ യില്‍ താഴെയുള്ള ബാങ്കിംഗ് ഇടപാടുകള്‍, ഇലക്ട്രിസിറ്റി, വാട്ടര്‍ ബി ല്ല് അടയ്ക്കാനുള്ള സേവന സൗകര്യങ്ങള്‍ ലഭ്യമാക്കും. ഇതിനായി 1000 ത്തോളം റേഷന്‍ കടകള്‍ തിരഞ്ഞെടുക്കും. ജില്ലയില്‍ മലമ്പുഴ, അകമലവാരം എന്നിവിടങ്ങളില്‍ സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. റേഷന്‍ന്‍ കട ലൈസന്‍സികള്‍ ക്ക് കൂടുതല്‍ വരുമാനം ഉറപ്പാക്കാന്‍ സപ്ലൈകോ മുഖേനയുള്ള ഉ ത്പന്നങ്ങള്‍ റേഷന്‍ കടകളിലൂടെ വില്‍പന ചെയ്യും

ജില്ലയില്‍ നിന്നും സംഭരിച്ചത് 3.3 ലക്ഷം ടണ്‍ നെല്ല്

ജില്ലയില്‍ കഴിഞ്ഞ സീസണില്‍ 1,24,234 നെല്‍ കര്‍ഷകരില്‍ നിന്നും 3.3 ലക്ഷം ടണ്‍ നെല്ല് സംഭരിച്ചതായി മന്ത്രി പറഞ്ഞു. സംഭരിച്ച നെ ല്ലിനായി 906.17 കോടി രൂപ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. സംസ്ഥാ നത്തെ ആകെ നെല്ല് സംഭരണത്തില്‍ 43 ശതമാനം പാലക്കാട് ജില്ല യുടെ പങ്ക് ആണെന്നും മന്ത്രി വ്യക്തമാക്കി. വരും സീസണില്‍ 24 മണിക്കൂറിനകം കര്‍ഷകര്‍ക്ക് സംഭരണ തുക കൈമാറാനുള്ള നട പടിക്രമങ്ങള്‍ നടന്നുവരികയാണെന്നും മന്ത്രി അറിയിച്ചു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടര്‍ ഡോ. സജിത് ബാബു, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ഉത്തര മേഖലാ റേഷനിംഗ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ കെ.മനോജ് കൂമാര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി നജ്മുദ്ദീന്‍, , അസിസ്റ്റന്റ്് പ്രൈവറ്റ് സെക്രട്ടറി കെ.ജി അജിത് ജില്ലാ സപ്ലൈ ഓഫീസര്‍ വി.കെ ശശിധരന്‍എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!