അലനല്ലുർ: ഊർജ സംരക്ഷണ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി അലനല്ലൂർ ഗവ.ഹൈസ്കൂൾ വിദ്യാർത്ഥികൾ സൈക്കിൾ റാലി നടത്തി.ഇന്ധനം ലാഭിക്കുക, വ്യായാമം പ്രോത്സാഹിപ്പിക്കുക, ആരോഗ്യം സംരക്ഷിക്കുക, ഊർജസംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകഎന്നീ ലക്ഷ്യങ്ങളോടെ നടന്ന റാലിയിൽ നൂറോളം കുട്ടികൾ പങ്കെടുത്തു. ഊർജ സംരക്ഷണവുമായി ബന്ധപ്പെട്ട പ്ലക്കാർഡുകളുമായി അലനല്ലുർ ടൗണിലും സമീപ പ്രദേശങ്ങളിലെ വീടുകളിലും ബോധവൽക്കരണം നടത്തി. സൈക്കിൾ റാലി ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എസ്.ആർ നസറുള്ള ഉദ്ഘാടനം ചെയ്തു. കായികാധ്യാപകൻ കെ.രാജഗോപാലൻ അധ്യക്ഷത വഹിച്ചു. അധ്യാപകരായ കെ.ജുവൈരിയത്, എം.റസിയാബീഗം, എൻ.ഉഷാ ദേവി, പി.സൈതാലി, കെ.ഫിറോസ്, കെ.ജെ സെബാസ്റ്റ്യൻ, ലിജിത, ശ്രുതി, രമ്യ എന്നിവർ നേതൃത്വം നൽകി.