അലനല്ലൂർ: ആർ.സി.സിലെ വിദഗ്ധ സോക്ടർമാരുടെ നേതൃത്വത്തിൽ അലനല്ലൂർ ഗ്രാമപഞ്ചായയത്ത് നടത്തിയ സമഗ്ര ക്യാൻസർ നിർണ യ പരിപാടി സമാപിച്ചു. മൂന്ന് മാസം നീണ്ടു നിന്ന ക്യാമ്പയിൻ വിദഗ്ദ ഡോക്ടർമാരുടെ മെഗാ ക്യാമ്പോടെയാണ് സമാപിച്ചത്. ക്യാമ്പ് അഡ്വ.എൻ.ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രജി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റഷീദ് ആലായൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ടി.അഫ്സറ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിയി ചെയർമാൻ കെ.രാധാകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.സീനത്ത്, ഗ്രാമപഞ്ചായ ത്തംഗങ്ങളായ സുജിത, ഗീതാദേവി, എൻ.ഉമർ ഖത്താബ്, കെ.പി യഹിയ, പി.റഷീദ്, പി.എസ് ദേവകി ടീച്ചർ, എം.ഷൈലജ, മുസ് ലിം ലീഗ് മേഖല ജനറൽ സെക്രട്ടറി യൂസഫ് പാക്കത്ത്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.വേണുഗോപാലൻ, സി.പി.ഐ ലോക്കൽ സെക്രട്ടറി രവികുമാർ, മെഡിക്കൽ സൂപ്രണ്ട് റാബിയ, എച്ച്.ഐ മനോജ്, അബ്ദുൽ റഷീദ്, പ്രമോദ് എന്നിവർ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!