മണ്ണാര്‍ക്കാട്: കേരളത്തെ കലാപ ഭൂമിയാക്കരുത് എന്ന മുദ്രാവാ ക്യമുയര്‍ത്തി സിപിഎം നേതൃത്വത്തില്‍ ചൊവ്വാഴ്ച ലോക്കല്‍ കേ ന്ദ്രങ്ങളില്‍ ബഹുജന കൂട്ടായ്മ നടത്തി.

മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി നമ്പിയംകുന്നില്‍ നടത്തിയ ബഹു ജന കൂട്ടായ്മ ഏരിയ കമ്മിറ്റി അംഗം ശ്രീരാജ് വെള്ളപ്പാടം ഉദ്ഘാടനം ചെയ്തു.ലോക്കല്‍ സെക്രട്ടറി കെപി ജയരാജ് അധ്യക്ഷനായി.

ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ടിആര്‍ സെബാസ്റ്റിയന്‍,അഡ്വ കെ സുരേഷ്,പികെ ഉമ്മര്‍,പിഎ ഹസ്സന്‍ മുഹമ്മദ്,എന്‍ അജീഷ്‌കുമാര്‍, പിപി റഷീദ് ബാബു,എപി അഷ്‌റഫ്,ബ്രാഞ്ച് സെക്രട്ടറി ടിപി സാ ദിഖ്,വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. ടിപി സാദിഖ് സ്വാഗതവും സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

എടത്തനാട്ടുകര ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ നടത്തിയ ബുഹജന കൂട്ടായ്മ ഏരിയ കമ്മിറ്റി അംഗവും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ വി അബ്ദുള്‍ സലീം ഉദ്ഘാടനം ചെയ്തു.

ലോക്കല്‍ സെക്രട്ടറി പി രഞ്ജിത്ത് അധ്യക്ഷനായി.വി അബ്ദുള്ള മാസ്റ്റര്‍,എഎം ബ്രിജേഷ്,എം കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.ടി വി സെബാസ്റ്റ്യന്‍ സ്വാഗതവും സോമരാജന്‍ നന്ദിയും പറഞ്ഞു.

കരിമ്പ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ബഹുജന കൂട്ടായ്മജില്ലാ കമ്മിറ്റി അംഗം കെ .സി.റിയാസ് ഉദ്‌ഘാടനം ചെയ്തു.

ലോക്കൽ സെക്രട്ടറി എൻ.കെ നാരായണൻകുട്ടി അധ്യക്ഷനായി. പി.ജി വത്സൻ, പി.എസ് രാമചന്ദ്രൻ, മോഹൻകുമാർ, മണികണ്ഠൻ, ചന്ദ്രൻ, സി.കെ ജയശ്രീ, ഹസ്സൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!