അലനല്ലൂര്‍: വേനല്‍ ആരംഭിക്കും മുന്നേ വെള്ളിയാര്‍ പുഴയിലും ജല നിരപ്പു താഴ്ന്നു.പലയിടങ്ങളിലും നീരൊഴുക്ക് നിലച്ച് വറ്റി കിടക്കു കയാണ് വെള്ളിയാര്‍.കനത്ത മഴയത്ത് പാലത്തിന് മുകളിലൂടെ വെ ള്ളമൊഴുകുന്ന കണ്ണം കുണ്ട് ഭാഗത്ത് മണല്‍തിട്ടകള്‍ കണ്ടു തുടങ്ങി. വളരെ കുറച്ച് വെള്ളം മാത്രമേ ഈ ഭാഗത്തും ഉള്ളൂ.കനത്തു പെയ്ത തുലാവര്‍ഷം വിടവാങ്ങിയിന് പിന്നാലെയാണ് വെള്ളിയാര്‍ പുഴയും ശോഷിച്ച് തുടങ്ങിയത്.അന്തരീക്ഷ താപനില ഉയര്‍ന്നതും കാറ്റും കാ രണമായി.പുഴയുടെ തീരത്തെ കിണറുകളിലിലും ജലനിരപ്പ് താഴു ന്നുണ്ട്.ഇത് ഇത്തവണ കുടിവെള്ള പ്രതിസന്ധി രൂക്ഷമായേക്കുമോ യെന്ന ആശങ്കയ്ക്കാണ് തിരികൊളുത്തുന്നത്.
വെള്ളം കെട്ടികിടക്കുന്ന കടവുകൡ മണ്ണും മണലും നിറഞ്ഞ് കിട ക്കുന്നതാണ് പുഴയുടെ സംഭരണശേഷിയ്ക്ക് തിരിച്ചടിയാകുന്നത്. 2018ലെ പ്രളയത്തിന് ശേഷമുള്ള ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാ ണണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയുണ്ടാ കുന്നില്ല.നിരവധി കുടിവെള്ള പദ്ധതികള്‍ വെള്ളിയാര്‍ പുഴയെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.തീരഗ്രാമവാസികള്‍ കുളിക്കാനും അലക്കാനുമെല്ലാമായിവെള്ളിയാറിലെത്താറുണ്ട്.വേനല്‍ക്കാലങ്ങളില്‍ വെള്ളമുള്ള സ്ഥലത്തേക്ക് വാഹനങ്ങളില്‍ വരെ അലക്കാനും കുളിക്കാനുമായി ആളുകളെത്തുന്നത് പതിവാണ്.
അലനല്ലൂര്‍,കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ ആശ്രയമായ വെള്ളിയാര്‍ പുഴയുടെ സംരക്ഷണ ത്തിന് ഫലപ്രദമായ നടപടികളുണ്ടാകുന്നില്ല.തീരവും പുഴയും സം രക്ഷിക്കുന്ന കാര്യത്തില്‍ അധികൃതര്‍ പിന്നാക്കം പോകുന്നതാണ് വേനല്‍ക്കാലങ്ങളില്‍ വെള്ളിയാറും മൃതാസന്നയാകുന്നതിന് വഴി വെക്കുന്നത്.വേനല്‍ക്കാലത്ത് താത്കാലിക തടയണകള്‍ നിര്‍മിച്ചാ ണ് പുഴയില്‍ വെള്ളം സംഭരിച്ച് നിര്‍ത്തുക.ഈ വര്‍ഷം വരള്‍ച്ചാ പ്ര തിരോധത്തിന്റെ ഭാഗമായി വെള്ളിയാര്‍ പുഴ,ചാവാലി തോട്, പുളി യംതോട് എന്നിവടങ്ങളിലായി പത്ത് താത്കാലിക തടയണകള്‍ നിര്‍മിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ തീരുമാനമായിട്ടുള്ളതായി വൈസ് പ്രസിഡന്റ് കെ ഹംസ അറിയിച്ചു.അലനല്ലൂര്‍ ഒന്ന്,രണ്ട് വില്ലേജുകളില്‍ റീസര്‍വേ പൂര്‍ത്തിയാകുന്നതോടെ പുഴ,തോട് കയ്യേറ്റങ്ങളടക്കം കണ്ടെത്താ നുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വൈസ് പ്രസിഡന്റ് അറി യിച്ചു.