മണ്ണാര്‍ക്കാട് : മനുഷ്യ വന്യജീവി സംഘര്‍ഷം നേരിടുന്നതിന് വനം വകുപ്പിനെ ആധുനികവല്‍ക്കരിക്കണമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ട ക്ടീവ് സ്റ്റാഫ് സംഘ് പാലക്കാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മാറി മാറിവരുന്ന സര്‍ക്കാരുകള്‍ വനംവകുപ്പിനെ അവഗണിക്കുകയാണ്. പുതിയ തസ്തികകള്‍ സൃഷ്ടിച്ചുകൊണ്ട് ഫോറസ്റ്റ് സ്റ്റേഷനുകള്‍ കൂടു തലായി സ്ഥാപിക്കണമെന്നും റാപ്പിഡ് റെസ്‌പോണ്‍സ് ടീം ആധുനി ക ഉപകരണങ്ങള്‍ നല്‍കി നവീകരണമെന്നും സമ്മേളനം ഉദ്ഘാട നം ചെയ്ത സംസ്ഥാന ജനറല്‍ സെക്രട്ടറി ബി എസ് ഭദ്രകുമാര്‍ ആവ ശ്യപ്പെട്ടു. വനപാലകരോടുള്ള അവഗണന അവസാനിപ്പിച്ച് അര്‍ഹ മായ പരിഗണന നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.വി ജയദേവ് അധ്യക്ഷത വഹിച്ചു.ഫോറസ്റ്റ് സംഘ് സംസ്ഥാന വൈസ് പ്രസിഡ ന്റ് വി കെ വിജീഷ് കുമാര്‍ , സംസ്ഥാന കമ്മിറ്റി അംഗം കെ ഷണ്മു ഖന്‍ , ദേശീയ അധ്യാപക പരിഷത്ത് മണ്ണാര്‍ക്കാട് വിദ്യഭ്യാസ ജില്ലാ സെക്രട്ടറി പി.ജയരാജ് മാസ്റ്റര്‍ , എം പെരുമാള്‍ , സി ബിനീഷ് , എന്‍ പാഞ്ചന്‍ , എസ് ഷിജി എന്നിവര്‍ സംസാരിച്ചു.കേരള ഫോറസ്റ്റ് പ്രൊട്ട ക്ടീവ് സ്റ്റാഫ് സംഘം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാ ഹികളായി എം പെരുമാള്‍ (പ്രസിഡന്റ് ) വി ജയദേവ് ( വൈസ് പ്രസിഡന്റ് ) സി ബിനീഷ് ( സെക്രട്ടറി ) കെ ശിവരാമന്‍ ( ജോയിന്‍ സെക്രട്ടറി ) എസ് ഷിജി ( ട്രഷറര്‍ ) എന്നിവരേയും കമ്മിറ്റി അംഗങ്ങ ളായി എന്‍ പാഞ്ചന്‍ , സദാനന്ദന്‍ , കാളിയമ്മ , സുമ എന്നിവരെയും തിരഞ്ഞെടുത്തു.