മണ്ണാര്‍ക്കാട്: ലൂയി ബ്രെയില്‍ ദിനാചരണത്തിന്റ ഭാഗമായി മണ്ണാ ര്‍ക്കാട് ബി.ആര്‍.സി ആദരവ്-2022 സംഘടിപ്പിച്ചു. ലൂയിസ് ബ്രെയ്‌ലി യുടെ ജന്‍മദിനമായ ജനുവരി നാലിന് ആഗോളതലത്തില്‍ ലൂയി ബ്രെയില്‍ ദിനമായി ആചരിച്ചു വരികയാണ്. സമഗ്ര ശിക്ഷയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ ലൂയി ബ്രെയില്‍ ദിന സന്ദേശമെത്തിക്കാനുള്ള ലക്ഷ്യം കൂടി മുന്‍നിര്‍ ത്തിയാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കളത്തില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജി.എച്ച്.എസ് വടശ്ശേരിപ്പുറത്തെ ബാബുരാജന്‍ മാസ്റ്റര്‍, ജി.എച്ച്.എസ് തെങ്കരയിലെ ബലരാമന്‍ മാസ്റ്റര്‍, മണ്ണാര്‍ക്കാട് ജി.എം.യു.പി സ്‌കൂളിലെ റൈന ടീച്ച ര്‍, ജി.വി.എച്ച്.എസ് കാരാകുര്‍ശ്ശിയിലെ ഷറഫുദ്ദീന്‍ മാസ്റ്റര്‍ തുടങ്ങി യവരെ ചടങ്ങില്‍ ആദരിച്ചു. മണ്ണാര്‍ക്കാട് ബി.പി.സി കെ. മുഹമ്മ ദാലി മാസ്റ്റര്‍ അധ്യക്ഷനായി. ബി.ആര്‍.സി ട്രൈനര്‍ എം.അബ്ബാസ് ആമുഖ പ്രഭാഷണം നടത്തി. സലാഹുദ്ദീന്‍, ലത പത്മിനി, ആശ തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!