മണ്ണാര്‍ക്കാട്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസമാഹരണം ന ടത്താന്‍ ബിരിയാണി ഫെസ്റ്റ് നടത്തി യൂത്ത് ലീഗ്. കുമരംപുത്തൂര്‍ പ ഞ്ചായത്തിലെ ചങ്ങലീരി മല്ലിയിലാണ് മുസ്ലിം യൂത്ത് ലീഗ് ബിരിയാ ണി ഫെസ്റ്റ് നടത്തിയത്. നാലായിരത്തോളം പാര്‍സല്‍ പാക്കുകളാണ് മുന്‍കൂട്ടി ഓര്‍ഡര്‍ പ്രകാരം ബിരിയാണി എത്തിച്ച് നല്‍കിയത്. ഫെ സ്റ്റില്‍ നിന്നും മിച്ചംകിട്ടുന്ന പണം പ്രദേശത്തെ നിര്‍ധന കുടുംബങ്ങ ള്‍ക്ക് വീട് നിര്‍മ്മാണം, വീടുകളുടെ പുനരുദ്ധാരണം, തൊഴിലുപക രണങ്ങള്‍ വാങ്ങി നല്‍കല്‍, നിത്യ രോഗികള്‍ക്ക് മരുന്ന് വാങ്ങി നല്‍ കല്‍ എന്നിവക്ക് വേണ്ടിയാണ് ചിലവഴിക്കുക.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുല്ല ഉദ്ഘാടനം ചെ യ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ശരീഫ് പച്ചീരി അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് കോയക്കുട്ടി, സെക്രട്ടറി റഷീദ് ആലായന്‍, സി.ഷഫീക്ക് റഹിമാന്‍, അസീസ് പച്ചീരി, സഹദ് അരിയൂര്‍, ശമീര്‍ പഴേരി, നൗഷാദ് വെളളപ്പാടം, ഷറഫുദ്ദീന്‍ ചങ്ങ ലീരി, നഗരസഭാ കൗണ്‍സിലര്‍ ഷമീര്‍ വേളക്കാടന്‍, വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ സക്കീര്‍ മുല്ലക്കല്‍, നൗഷാദ് പടിഞ്ഞാറ്റി, ഇല്യാസ് പൂരമ ണ്ണില്‍, ശരീഫ് ആമ്പാടന്‍ സംബന്ധിച്ചു. പഞ്ചായത്തംഗങ്ങളായ ഷരീഫ് ചങ്ങലീരി, സിദ്ദീഖ് മല്ലിയില്‍, സൈതലവി പി.ടി, റിയാ സ്.പി, സാദിക്ക് എന്‍.വി, റിയാസ്.എം, റഷീദ്.എം.വി, സൈഫുദ്ദീന്‍, സജീര്‍ ചങ്ങലീരി, റഹീസ്, അല്‍ത്താഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.