മണ്ണാര്‍ക്കാട് :ബ്ലോക്ക് പഞ്ചായത്തില്‍ പതിനാലാം പഞ്ചവത്സര പ ദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി വര്‍ഷിക പദ്ധതിയ്ക്കാ യി അവസ്ഥാരേഖയും വികസനരേഖയും തയ്യാറാക്കുന്നതിനാ യി വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേര്‍ന്നു.ബ്ലോക്ക് പഞ്ചായത്ത് ആ ക്ടിംഗ് പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി ഉദ്ഘാടനം ചെയ്തു.വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി പ്രസിഡന്റ് കെപി ബുഷ്‌റ അധ്യക്ഷ യായി.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തങ്കം,ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടിഎ സലാം മാസ്റ്റര്‍,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബഷീര്‍ തെക്കന്‍,പ്രീത,വി അബ്ദുള്‍ സ ലീം എന്നിവര്‍ സംസാരിച്ചു.കില റിസോഴ്‌സ് പേഴ്‌സണ്‍മാരായ ഹസ്സന്‍ മുഹമ്മദ്,ചന്ദ്രദാസന്‍ മാസ്റ്റര്‍ എന്നിവര്‍ പഞ്ചവത്സര പദ്ധതി യുടെ ലക്ഷ്യങ്ങളെ കുറിച്ച് വിശദീകരിച്ചു.മാലിന്യ സംസ്‌കരണം, കാര്‍ഷിക മേഖലയെ പുഷ്ടിപ്പെടുത്തല്‍,വന്യമൃഗശല്ല്യം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ചകളിലെത്തിയതെന്ന് ബ്ലോക്ക് ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി അറിയിച്ചു.ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ വറോടന്‍ സ്വാഗതവും ബിഡിഒ രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.