മണ്ണാര്‍ക്കാട്: കുന്തിപ്പുഴ ബൈപ്പാസ് റോഡില്‍ ഇന്റര്‍ ലോക്കിംഗ് കട്ടകള്‍ പതിയ്ക്കുന്ന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കുന്തിപ്പുഴ ജംഗ്ഷന് മുതല്‍ ബൈപ്പാസ് റോഡില്‍ നിന്നും എപി കുന്നിലേക്ക് പോകുന്ന റോഡിന് തൊട്ടു മുമ്പ് വരെയുള്ള ഭാഗത്ത് ജനുവരി ആറു മുതല്‍ 15 വരെ വാഹന ഗതാഗതത്തിന് നിയന്ത്രണമുണ്ടായിരിക്കു മെന്ന് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം അസി.എഞ്ചനീയര്‍ അറിയിച്ചു.ബൈപ്പാസിന്റെ തുടക്കത്തിനും തിയേറ്ററിനും സമീപ ത്തുമായാണ് ഇന്റര്‍ ലോക്ക് പതിയ്ക്കുന്നത്.ഈ ഭാഗത്തെ വെള്ള ക്കെട്ടിന് പരിഹാരം കാണാനായാണ് നടപടി.