തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ചട ങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവ ലോകന യോഗത്തില്‍ തീരുമാനമായി.വിവാഹം,മരണാനന്തര ചട ങ്ങുകള്‍,മറ്റു സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക,സാമുദായിക പൊതുപരിപാടികള്‍ എന്നിവ അടച്ചിട്ട മുറികളിലാണെങ്കില്‍ 75 പേര്‍,തുറസ്സായ സ്ഥലങ്ങളില്‍ 150 പേര്‍ എന്നിങ്ങനെ പരിമിതപ്പെടു ത്താനാണ് തീരുമാനം.

എല്ലാ രാജ്യങ്ങളില്‍ നിന്നും വരുന്ന രോഗലക്ഷണങ്ങളുള്ളവരുടെ പരിശോധന വിമാനത്താവളങ്ങളില്‍ ശക്തിപ്പെടുത്തണം.ഇതുവരെ കോവിഡ് മരണ ധനസഹായത്തിന് അപേക്ഷിക്കാത്തവര്‍ ഉടന്‍ ത ന്നെ അപേക്ഷിക്കണം.കയ്യില്‍ കിട്ടിയ അപേക്ഷകളില്‍ നടപടി താമസിപ്പിക്കരുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.

ഒമിക്രോണ്‍ കേസുകളില്‍ വര്‍ധനയുണ്ടായിട്ടുണ്ട്.നിലവില്‍ കേ രളത്തില്‍ 181 ഒമിക്രോണ്‍ ബാധിതരാണ് ഉള്ളത്.സംസ്ഥാനത്ത് 80 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സീന്‍ നല്‍കി.15.43 ലക്ഷം കുട്ടികളാണ് വാക്‌സീന്‍ ലഭിക്കാന്‍ അര്‍ഹരായിട്ടുള്ളവര്‍.ഇതില്‍ രണ്ട് ശതമാനം കുട്ടികള്‍ നല്‍കി.

നിലവില്‍ വാക്‌സീന്‍ സ്‌റ്റോക്ക് പര്യാപ്തമാണ്. കുട്ടികള്‍ക്ക് വാ ക്‌സീന്‍ നല്‍കാനാവശ്യമായ നടപടികള്‍ പുരോഗമിക്കുന്നു. ഒമി ക്രോണ്‍ വ്യാപന സാഹചര്യത്തില്‍ വീടുകളില്‍ കോവിഡ് ചികി ത്സയില്‍ കഴിയുന്നവര്‍ക്കുള്ള ചികിത്സാ പ്രോട്ടോക്കോള്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!