കാഞ്ഞിരപ്പുഴ: മുസ്ലിം ലീഗ് കാഞ്ഞിരപ്പുഴ പഞ്ചായത്ത് കമ്മിറ്റി യുടെ നേതൃത്വത്തില്‍ ചിറക്കല്‍പ്പടി വില്ലേജ് ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.പൊറ്റശ്ശേരി നമ്പര്‍ രണ്ട് വില്ലേജില്‍ ഉ ദ്യോഗസ്ഥ അഴിമതി,കെടുകാര്യസ്ഥത,സ്വജനപാക്ഷപാതം എന്നി വയാരോപിച്ചായിരുന്നു സമരം.

ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.പി മൊയ്തു ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പടുവില്‍ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. ജി ല്ലാ മുസ്ലിം ലീഗ് വര്‍ക്കിംഗ് കമ്മിറ്റി അംഗം പി.എം സലാഹുദ്ധീന്‍ മുഖ്യ പ്രഭാഷണം നടത്തി.മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് യൂസു ഫ് പാലക്കല്‍, ജനറല്‍ സെക്രട്ടറി സലാം തറയില്‍,ട്രഷറര്‍ എം കു ഞ്ഞുമുഹമ്മദ്,മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഹുസൈന്‍ വളവുള്ളി, വാര്‍ഡ് മെമ്പര്‍ സതീഷ് എന്നിവര്‍ സംസാരിച്ചു.

നിസാമുദ്ധീന്‍ പൊന്നങ്കോട്, കരീം മുസ്ലിയാര്‍, എ.എം മുഹമ്മദ് ഹാരിസ്, സമദ് കരിമ്പനോട്ടില്‍, മുസ്തഫ താഴത്തേതില്‍, റിയാസ് എ.കെ,സിദ്ധിഖ് പരിയാരത്ത്, ഹംസ പി.കെ, ബഷീര്‍ കെ, സൈ ഫുദ്ധീന്‍, അയ്യൂബ് കൊറ്റിയോട്, സുലൈമാന്‍ കെ, ആലി മുഹമ്മദ്, റഷീദ് മുത്തനില്‍,ഷഫീഖ് ടി.കെ, സിദ്ധീഖ് കാഞ്ഞിരപ്പുഴ, സലിം , ഫാസില്‍.സി, കാദര്‍ ചിറക്കല്‍പ്പടി, ഫായിസ് ഫര്‍ഹാന്‍ തുടങ്ങി യവര്‍ പങ്കെടുത്തു.പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സി.ടി അലി സ്വാഗതവും സലാം കൊറ്റിയോട് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!