പാലക്കാട്: കെ.എസ്.ആര്‍.ടി.സിയും കെ.എസ്.ഐ.എന്‍.സിയും സംയുക്തമായി നടത്തിയ ആഡംബര ക്രൂസ് യാത്രാ വന്‍ വിജയമെ ന്ന് പ്രതികരണം.സംസ്ഥാനത്തെ ഏത് സ്ഥലത്ത് നിന്നുള്ള ജനങ്ങള്‍ ക്കും ഫോര്‍ സ്റ്റാര്‍ ആഡംബര ക്രൂയിസായ നെഫ്രറ്റിറ്റിയില്‍ അഞ്ച് മണിക്കൂര്‍ കടല്‍യാത്രയും രാത്രിഭക്ഷണവും ലൈവ് ഡി.ജെ അട ക്കമുള്ള കലാപരിപാടികളും ആസ്വദിക്കാന്‍ അവസരമൊരുക്കി യതാണ് ക്രൂസ് യാത്ര വന്‍ വിജയകരമായതെന്ന്് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ടി.എ ഉബൈദ് പറഞ്ഞു.
പാലക്കാട് ജില്ലയില്‍ നിന്നും രണ്ട് ബസുകളിലായാണ് ആളുകള്‍ ക്രൂ സ് യാത്രയില്‍ പങ്കാളികളായത്. തിരുവനന്തപുരം, പാലക്കാട്, മലപ്പു റം,കോഴിക്കോട് ജില്ലകളില്‍ നിന്നും യാത്രക്കാരെ കയറ്റി കൊച്ചിന്‍ പോര്‍ട്ടിലെ എറണാകുളം വാര്‍ഫില്‍ എത്തിച്ചപ്പോള്‍ 15 കുട്ടികളട ക്കം 245 പേര്‍ യാത്രയുടെ ഭാഗമായി.11 വയസിന് മുകളില്‍ പ്രായമു ള്ളര്‍ക്ക് 3499 രൂപയും അഞ്ചിനും 10 നും ഇടയില്‍ പ്രായമുള്ളര്‍ക്ക് 1999 രൂപ നിരക്കിലാണ് യാത്ര ചെലവ്.
പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 31, ജനുവരി ഒന്ന് തീയികളില്‍ കെ.എസ്.ആര്‍.ടി.സിയുടെ എ.സി, ലോഫ്ലോര്‍, സ്‌കാനിയ തുടങ്ങിയ പ്രീമിയം ബസ്സുകളിലായി യാത്രക്കാരെ കൊ ച്ചിന്‍ പോര്‍ട്ടില്‍ എത്തിക്കുകയും തുടര്‍ന്ന പരിപാടിക്കു ശേഷം തി രിച്ച് സ്വന്തം സ്ഥലങ്ങളില്‍ തിരിച്ച എത്തിക്കുകയും ചെയ്ത കെ. എസ.്ആര്‍.ടി.സിയുടെ പുതിയ സംരംഭം പൊതുജനങ്ങള്‍ക്ക് വേ റിട്ട അനുഭവമായി.പോര്‍ട്ടിലെ സെക്യൂരിറ്റി വിഭാഗമായ സി.ഐ. എസ്.എഫിന്റെ സഹകരണം പദ്ധതിക്ക് ലഭിച്ചു.