സഹപാഠിക്കൊരു സ്‌നേഹ വീട് പദ്ധതിയില്‍ കോട്ടോപ്പാടം കെ എഎച്ച് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍എസ്എസ് വിദ്യാര്‍ത്ഥി കളൊരുക്കുന്ന രണ്ടാം വീടിന്റെ നിര്‍മാണം ആരംഭിച്ചു.ദത്ത് ഗ്രാ മമായ കച്ചേരിപ്പറമ്പിലാണ് വീട് നിര്‍മിക്കുന്നത്.

നിര്‍മാണപ്രവൃത്തികളുടെ ഉദ്ഘാടനവും കട്ടിലവെക്കല്‍ കര്‍മ്മ വും വികെ ശ്രീകണ്ഠന്‍ എംപി നിര്‍വഹിച്ചു.ഗ്രാമ പഞ്ചായത്തംഗം എം.രാധാകൃഷ്ണന്‍ അധ്യക്ഷനായി.എന്‍.എസ്..എസ് പ്രോഗ്രാം ഓ ഫീസര്‍ ബാബു ആലായന്‍,ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.ടി. അ ബ്ദുള്ള,റഷീദ പുളിക്കല്‍,പ്രിന്‍സിപ്പാള്‍ പി.ജയശ്രീ,ഹെഡ്മിസ്ട്രസ് എ.രമണി, മുന്‍ പ്രിന്‍സിപ്പാള്‍ കെ.ഹസ്സന്‍,സി.ജെ.രമേഷ്, കെ.സി .മുഹമ്മദ് ബഷീര്‍, സി.കെ.മുഹമ്മദലി,ടി.കെ.ഇപ്പു,മുനീര്‍ താളി യില്‍,ടി.സൈനുദ്ദീന്‍,മുഹമ്മദലി പുളിയക്കോട്, പി.എം.ഷുക്കൂര്‍, എം.പി.സാദിഖ്,ഹമീദ് കൊമ്പത്ത്,കെ.ഷറഫുദ്ദീന്‍,നൗഫല്‍ താളി യില്‍,എം.എസ്.ഷഹ്മ,എം.പി.ഷംജിത്ത്,ഇ.കെ.ധന്യ,ഷിഫ്‌ന,മുബ്ദിഹ് സംസാരിച്ചു.

സ്വന്തമായൊരു കിടപ്പാടത്തിനായുള്ള പ്രാരംഭ നടപടികള്‍ തുടങ്ങി കാലമേറെയായിട്ടും വീടെന്ന സ്വപ്നം പൂര്‍ത്തീകരിക്കാനാകാതെ വര്‍ഷങ്ങളായി വാടക വീട്ടില്‍ കഴിയുന്ന സഹപാഠിയുടെ കുടുംബ ത്തിനാണ് ജനകീയ കൂട്ടായ്മയില്‍ സ്‌നേഹ വീടൊരുക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!