മണ്ണാര്‍ക്കാട്: വൈദ്യപരിശോധനക്കിടെ പൊലീസ് കസ്റ്റഡിയില്‍ നി ന്നും കൈവിലങ്ങുമായി രക്ഷപ്പെട്ട മോഷണ കേസിലെ പ്രതിയെ പൊലീസ് പിടികൂടി.തെങ്കര കൈതച്ചിറ മഡോണ വീട്ടില്‍ ജിന്റോ (23)നെയാണ് അട്ടപ്പാടി കോട്ടത്തറയില്‍ നിന്നും പിടികൂടിയത്. മണ്ണാര്‍ക്കാട് നിന്നും രക്ഷപ്പെട്ട ഇയാള്‍ തൃശൂര്‍ മാളയിലെത്തുകയാ യിരുന്നു.ഇവിടെ നിന്നും സുഹൃത്തിന്റെ സഹായത്തോടെ കയ്യിലെ വിലങ്ങ് അഴിച്ചുമാറ്റി.പിന്നീട് എറണാകുളത്തും, മൂന്നാറിലുമെത്തി. ഇവിടെ നിന്നാണ് അട്ടപ്പാടിയിലെത്തുന്നത്.സിഐ പി അജിത്ത് കുമാര്‍,എസ് ഐ കെ ആര്‍ ജസ്റ്റിന്‍,പോലീസുകാരായ ഷഫീഖ്, റമീ സ്, കമറുദ്ധീന്‍, സഹദ്, ദാമോദരന്‍,ജയകൃഷ്ണന്‍,ഷൗക്കത്ത് എന്നിവര ടങ്ങുന്ന സംഘമാണ് കോട്ടത്തറയിലെത്തി പ്രതിയെ പിടികൂടിയത്. പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമാ യാണ് കീഴടക്കിയതെന്ന് സിഐ പി അജിത്ത് കുമാര്‍,എസ് ഐ കെ ആര്‍ ജസ്റ്റിന്‍ എന്നിവര്‍ അറിയിച്ചു.

കഴിഞ്ഞ മാസം 29ന് വൈകീട്ട് ആറരയോടെയാണ് ജിന്റോ കസ്റ്റഡി യില്‍ നിന്നും ചാടിപ്പോയത്.നഗരത്തിലെ ഒരു കടയില്‍ നിന്നും മൊ ബൈല്‍ ഫോണ്‍ മോഷണം പോയ സംഭവത്തിലാണ് ജിന്റോയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.ആശുപത്രിയില്‍ വെച്ച് വൈദ്യപ രിശോധനക്കായി ഒരു കയ്യിലെ വിലങ്ങഴിച്ചപ്പോഴാണ് പൊലീസിന് തള്ളിമാറ്റി ഇയാള്‍ കടന്നുകളഞ്ഞത്.തുടര്‍ന്ന് കൈതച്ചിറയിലുണ്ടെ ന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘമെ ത്തി തിരച്ചില്‍ നടത്തിയിരുന്നു.ജിന്റോ എത്താന്‍ ഇടമുള്ള കേന്ദ്ര ങ്ങളിലെല്ലാം പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ജിന്റോ യുടെ സഹോദരന്റെ ഫോണിലേക്ക് എത്തുന്ന വിളികള്‍ പിന്തുട ര്‍ന്നാണ് പ്രതിയെ പൊലീസ് തന്ത്രപരമായി കുടുക്കിയ ത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!