കോട്ടോപ്പാടം: കോട്ടോപ്പാടം തിരുവിഴാംകുന്ന് റോഡില്‍ കോട്ടോ പ്പാടം കെഎഎച്ച് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് മുന്നിലൂടെയുള്ള വാഹനങ്ങളുടെ അമിത വേഗത്തിന് തടയിടാന്‍ മോട്ടോര്‍ വാഹന വകുപ്പ് സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചു.വിദ്യാലയത്തിന് മുന്നിലും പരി സരത്തും അപകടങ്ങള്‍ ഏറി വരുന്ന സാഹചര്യത്തിലാണ് നടപടി.
മണ്ണാര്‍ക്കാട് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. ഹരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.കോട്ടോപ്പാടം കെ.എ.എച്ച്.എസ്. എസ് പ്രധാനാധ്യാപിക എ.രമണി അധ്യക്ഷയായി.പ്രിന്‍സിപ്പാള്‍ പി.ജയശ്രീ, പി.ടി.എ പ്രസിഡണ്ട് കെ.നാസര്‍ ഫൈസി,വട്ടമ്പലം ഫ യര്‍ ആന്റ് റെസ്‌ക്യൂ സിവില്‍ ഡിഫന്‍സ് ടീം അംഗം ഷമീര്‍, പി.എം. ഷുക്കൂര്‍, ഷമീര്‍,എം. പി.സാദിഖ്, ബഷീര്‍ പച്ചീരി, പാഠ്യാനുബന്ധ സമിതി കണ്‍വീനര്‍ കെ.മൊയ്തുട്ടി,മാതൃസംഗമം പ്രസിഡണ്ട് കെ.ടി .റജീന, എന്‍.സി.സി ഓഫീസര്‍ സുധീഷ് ഗുപ്ത,എം.പി.ഷംജിത്ത്, ദിവ്യ രഞ്ജിത്ത്,എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ബാബു ആലാ യന്‍ സംസാരിച്ചു.
റോഡ് റബറൈസ് ചെയ്ത് നവീകരിച്ചപ്പോള്‍ സ്‌കൂളിന് മുന്നിലുണ്ടാ യിരുന്ന ഹമ്പും ട്രാഫിക് സൂചനാ ബോര്‍ഡും നീക്കം ചെയ്തിരുന്നു. ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്ന് പോകുന്ന പാതയാണിത്. വാഹ നങ്ങളുടെ അമിത വേഗം പലപ്പോഴും അപകടങ്ങള്‍ക്ക് ഇടയാക്കുന്നു മുണ്ട്.ഇത് നിയന്ത്രിക്കാന്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കണമെന്ന ആവ ശ്യം ശക്തമായിരുന്നു.തുടര്‍ന്നാണ് വാഹനവകുപ്പ് ഇടപ്പെട്ട് വേഗതാ നിയന്ത്രണത്തിന് നടപടി സ്വീകരിച്ചത്.ഇതോടെ വിദ്യാര്‍ത്ഥികളും പരിസരവാസികളും നാളുകളേറെയായി അനുഭവിക്കുന്ന ആശങ്ക യ്ക്കും പരിഹാരമായിരിക്കുകയാണ്.റോഡില്‍ യാത്ര തിരക്ക് അനു ഭവപ്പെടുന്ന പകല്‍ സമയത്ത് സ്പീഡ് ബ്രേക്കര്‍ വെക്കുകയും രാത്രി എടുത്തു മാറ്റുകയും ചെയ്യും.