അഗളി:അട്ടപ്പാടിയില്‍ ജനനി ജന്മരക്ഷ പദ്ധതി/ ഭക്ഷ്യ സഹായ പദ്ധതി പ്രകാരം ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പോഷകാഹാരം നല്‍കുന്നതിനും അവ കഴിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനും എസ്.ടി. പ്രൊമോട്ടര്‍മാര്‍/ സോഷ്യല്‍ വര്‍ക്കര്‍മാര്‍ /ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് പ്രത്യേക ചുമതല നല്‍കിയതായി ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസര്‍ സുരേഷ് കുമാര്‍ അറിയിച്ചു.

ആരോഗ്യപരിചരണം കാര്യക്ഷമമാക്കാന്‍ ആരോഗ്യ വകുപ്പ് മുഖേ ന 142 എസ്.ടി. പ്രൊമോട്ടര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നടപ്പാക്കും. ഗര്‍ഭിണികളുടെ മേല്‍നോട്ട ചുമതലക്കും നിരീക്ഷണത്തിനുമായി സൂപ്പര്‍വൈസറി കേഡറിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മൂന്ന് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ, ഐ.ടി.ഡി.പി.യുടെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് സൗകര്യം സജ്ജമാക്കിയതായും ട്രൈബല്‍ ഹെല്‍ ത്ത് നഴ്സുമാര്‍ (മൂന്ന്)/ ഒ.പി.ഡോക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും ഐ.ടി. ഡി.പി. പ്രോജക്ട് ഓഫീസര്‍ സുരേഷ് കുമാര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!