അലനല്ലൂര്‍: ജനാരോഗ്യത്തിനും പരിസ്ഥിതിയ്ക്കും ഒരുപോലെ വെ ല്ലുവിളിയാകുന്ന എടത്തനാട്ടുകര തടിയംപറമ്പിലെ നിര്‍ദിഷ്ട ക്രഷ ര്‍ യൂണിറ്റ് ഒരു കാരണവശാലും പ്രദേശത്ത് പ്രവര്‍ത്തിക്കാന്‍ അനുവ ദിക്കില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേ ളനത്തില്‍ പറഞ്ഞു.നാട്ടുകാരുടെ ഇടപെടല്‍ മൂലം അഞ്ച് വര്‍ഷം മു മ്പ് പ്രവര്‍ത്തനം നിര്‍ത്തിയ ക്വാറിയില്‍ വന്‍കിട ക്രഷര്‍ യൂണിറ്റ് തുടങ്ങാന്‍ സ്വകാര്യ വ്യക്തി അനുമതികള്‍ സമ്പാദിച്ചത് പരിസര വാസികളുടെ അറിവോ സമ്മതമോ കൂടാതെയാണെന്ന് ഭാരവാഹി കള്‍ ആരോപിച്ചു.അനുമതി നല്‍കിയ നടപടി അധികൃതര്‍ പുന:പ രിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
ജനവാസ മേഖലയില്‍ ക്രഷര്‍ യൂണിറ്റ് തുടങ്ങുന്നതിനെതിരെ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കൂടിയായ ലൈല ഷാജഹാ ന്റേയും പ്രദേശത്തെ 1738ല്‍പരം ആളുകള്‍ ഒപ്പിട്ട് നല്‍കിയ പരാതി കഴിഞ്ഞ ഭരണസമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും നിലവില്‍ പഞ്ചായത്ത് നല്‍കിയ അനുമതി റദ്ദ് ചെയ്യാനും യോഗം ഐക്യകണ് ഠേന തീരുമാനിച്ചിരുന്നു.എന്നാല്‍ പിന്നീട് ഇത് പുന:പരിശോധിക്ക ണമെന്നാവശ്യപ്പെട്ട് വീണ്ടും പഞ്ചായത്ത് ഭരണസമിതിയോഗം വിളി ക്കുകയാണ് ഉണ്ടായിരിക്കുന്നത്.
അംഗന്‍വാടി,മദ്രസ,പള്ളി ഒരു ഹരിജന്‍ കോളനി എന്നിവയുള്‍പ്പടെ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് വന്‍കിട ക്രഷര്‍ പ്രവര്‍ത്തനമാരം ഭി ക്കുന്നതില്‍ കനത്ത ആശങ്കയാണ്പ്രദേശവാസികള്‍ക്കുള്ളത് .പ്രദേ ശവാസികളുടെ ഏക കുടിവെള്ള പദ്ധതിയും കിണറും സമീപ പ ഞ്ചായത്തായ മലപ്പുറം ജില്ലയിലെ എടപ്പറ്റ പഞ്ചായത്തിലേക്കുള്ള കുടിവെള്ള പദ്ധതിയും ഈ ക്രഷര്‍ യൂണിറ്റിന് സമീപമുള്ള വെള്ളി യാര്‍ പുഴയിലാണ് സ്ഥിതി ചെയ്യുന്നത്.അത് കൊണ്ട് തന്നെ ക്രഷര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം വലിയതോതിലുള്ള പാരിസ്ഥിതി പ്രശ്‌ന ങ്ങള്‍ക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് ഭാരവാ ഹികള്‍ ചൂണ്ടിക്കാട്ടി.പൊതുവേ ജലക്ഷാമം നേരിടുന്ന പ്രദേശത്ത് ഭൂഗര്‍ഭ സ്രോതസ്സ് ഇല്ലാതാകം. രൂക്ഷമായ പൊടിശല്ല്യം കാരണം ശ്വാസകോശ രോഗങ്ങള്‍ പിടിപെടാന്‍ ഇടയാക്കും ഗതാഗത യോഗ്യ മല്ലാത്ത ഇടുങ്ങിയ റോഡിലൂടെയുള്ള ട്രക്കുകളുടെ ചീറിപ്പായല്‍ ഗതാഗതം ദുസ്സഹമാക്കും.ക്വാറിയുടെ പ്രവര്‍ത്തനത്തില്‍ വിള്ളല്‍ സംഭവിച്ച വീടുകളുടെ അവസ്ഥ കൂടുതല്‍ പരിതാപകരമാക്കുമെ ന്നും ക്രഷറിനെതിരെ ശക്തമായ പ്രക്ഷോഭങ്ങളും നിയമനടപടിക ളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഹരി ദാസ്,കണ്‍വീനര്‍ സിപി കബീര്‍,ട്രഷറര്‍ ടികെ ഷംസുദ്ദീന്‍ അലന ല്ലൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലൈല ഷാജഹാന്‍, സി പി അബൂട്ടി,കെസി അഷ്‌റഫ്,വി ഫൈസല്‍,കെ ഉസ്മാന്‍,വി ഹു സൈന്‍,പി ജമാലുദ്ദീന്‍,സലിം,സിപി ഷറഫുദ്ദീന്‍,കെസി റഷീദ് എന്നിവര്‍ സംസാരിച്ചു.