കോട്ടോപ്പാടം:മേക്കളപ്പാറയിലെ പട്ടികവര്‍ഗ കോളനികളിലെ വാ സയോഗ്യമല്ലാത്ത വീടുകള്‍ പൊളിച്ച് പുതിയ വീടുകള്‍ നിര്‍മിക്കു ന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. പൊതുവപ്പാടം, കാരക്കാട്, ആമ ക്കുന്ന് കോളനികളിലായി മൊത്തം 11 പുതിയ വീടുകളാണ് നിര്‍മി ക്കുന്നത്.
അടച്ചുറപ്പില്ലാത്തതും മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്നതുമായ വീ ടുകളിലാണ് കുടുംബങ്ങള്‍ ചെറിയ കുട്ടികളുമായി കഴിഞ്ഞ് കൂടു ന്നത്.പുലി ഉള്‍പ്പടെയുള്ള വന്യമൃഗങ്ങള്‍ വിഹരിക്കുന്നതിനാല്‍ രാത്രികാലങ്ങളില്‍ ഉറക്കമിളച്ചിരിക്കേണ്ടി വരുന്നതും കോളനിവാ സികളുടെ ജീവിതദുര്യോഗങ്ങളില്‍ ഒന്നാണ്.കോളനിവാസികളുടെ ജീവിത ദുരിതങ്ങള്‍ വാര്‍ഡ് മെമ്പര്‍ നിജോ വര്‍ഗീസാണ് പട്ടികവര്‍ഗ ഓഫീസറുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.തുടര്‍ന്ന് സബ് കലക്ടര്‍ സ്ഥ ലം സന്ദര്‍ശിക്കുകയും ലൈഫ് ഭവന പദ്ധതിയിലുള്‍പ്പെടുത്തി ഇവര്‍ ക്ക് വീട് ലഭ്യമാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയു മായിരുന്നു.
വീടുകളുടെ കുറ്റിയടിയ്ക്കല്‍ കര്‍മ്മം ഗ്രാമ പഞ്ചായത്ത് പ്രസിഡ ന്റ് ജസീന അക്കര നിര്‍വഹിച്ചു.വാര്‍ഡ് മെമ്പര്‍ നിജോ വര്‍ഗ്ഗീസ്, പഞ്ചായത്ത് സെക്രട്ടറി ദീപു,എസ്.ടി പ്രമോട്ടര്‍മാരായ അപ്പുക്കുട്ടന്‍, രാജാമണി, മുന്‍ മെമ്പര്‍ എ.വി മത്തായി, ബാബു പൊതുവപ്പാടം, അ ഷറഫ്, വീരാപ്പു, ബാപ്പുപറമ്പത്ത് തുടങ്ങിയവര്‍ എന്നിവര്‍ പങ്കെ ടുത്തു.