മണ്ണാര്‍ക്കാട്: കേരളാ സ്‌കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി അധ്യാപകര്‍ക്കായി സംഘടിപ്പിച്ച ഖാഇദേമില്ലത്ത് സ്മാരക സംസ്ഥാ ന തല ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മലപ്പുറം ജില്ലാ ടീം ജേതാക്കളായി. പാലക്കാടാണ് റണ്ണര്‍ അപ്.ആറു ടീമുകള്‍ മാറ്റുരച്ച ഫൈനല്‍ റൗണ്ടി ല്‍ മാന്‍ ഓഫ് ദ ടൂര്‍ണമെന്റും മികച്ച ബൗളറുമായി പാലക്കാട് ടീമി ലെ എ. അബ്ദുല്‍ ജലീലിനെയും മികച്ച ബാറ്റ്‌സ്മാനായി മലപ്പുറത്തെ ഹരീഷിനെയുംതെരഞ്ഞെടുത്തു.

കാരാകുറിശ്ശിയില്‍നടന്ന ടൂര്‍ണമെന്റ് മുസ്ലിം ലീഗ് സംസ്ഥാന സെ ക്രട്ടറി എന്‍.ഷംസുദ്ദീന്‍ എം.എല്‍. എ മത്സരങ്ങള്‍ ഉദ്ഘാടനം ചെ യ്തു.കെ.എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് കരീം പടുകുണ്ടില്‍ അധ്യ ക്ഷത വഹിച്ചു.പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എ. അബൂബക്കര്‍ മുഖ്യാതിഥിയായി.കെ.എസ്.ടി.യു സംസ്ഥാന ഭാരവാ ഹികളായ കെ.എം. അബ്ദുള്ള,ഹമീദ് കൊമ്പത്ത്, സി.എം. അലി, റ ഹീം കുണ്ടൂര്‍,മുസ്ലിം ലീഗ് കോങ്ങാട് മണ്ഡലം പ്രസിഡണ്ട് യൂസഫ് പാലക്കല്‍,ജനറല്‍ സെക്രട്ടറി സലാം തറയില്‍,സിദ്ദീഖ് പാറോക്കോ ട്,മജീദ് കാടേങ്ങല്‍,എന്‍.പി.മുഹമ്മദലി,നാസര്‍ തേളത്ത്,ജാബിര്‍ കുന്നംകുളം, കെ.പി.എ.സലീം,കെ.ഷറഫുദ്ദീന്‍,വീരാന്‍കുട്ടി കോട്ട, സംഘാടക സമിതി കണ്‍വീനര്‍ സലീം നാലകത്ത്,ടി.ഷൗക്കത്തലി, പി.അന്‍വര്‍ സാദത്ത്,കെ.ജി.മണികണ്ഠന്‍,ഷമീര്‍ മണലടി,സി.കെ. റിയാസ്, ടി.കെ.ഷുക്കൂര്‍,എന്‍.ഷാനവാസലി സംസാരിച്ചു.

സമാപന ചടങ്ങില്‍ കെ.എസ്.ടി.യു പ്രസിഡണ്ട് കരീം പടുകുണ്ടി ല്‍,യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍ എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!