പാലക്കാട്:കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സിന്റെ സ ങ്കല്‍പ് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ജനുവരി 16 ന് ഗവ. വി ക്ടോ റിയ കോളേജില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ജില്ലയി ലെ തൊഴില്‍ രഹിതരായ യുവാക്കള്‍ക്കും ഹ്രസ്വകാല നൈ പുണ്യ പരിശീലന കോഴ്സ് പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്റ്റര്‍ ചെയ്ത് മേളയില്‍ പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടാ യിരി ക്കില്ല. തൊഴില്‍ മേളയിലെ ഒഴിവുകള്‍ സംബന്ധിച്ച് അറിയു ന്നതി നും രജിസ്റ്റര്‍ ചെയ്യുന്നതിനും തൊഴില്‍ ദാതാവിന് ഉദ്യോഗാര്‍ ത്ഥി യെ കണ്ടെത്തുന്നതിനും http://www.statejobportal.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യാമെന്നും ജില്ലാ സ്‌കില്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 7306461894, 7306402567, 0471273949 നമ്പറുക ളില്‍ ബന്ധപ്പെടാം.
ജില്ലാ ഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ലാ നൈപുണ്യ സമി തി എന്നിവയുടെ സഹകരണത്തോടെയാണ് തൊഴില്‍ മേള നടത്തു ന്നത്.ഇതിനോടനുബന്ധിച്ച് പാലക്കാട് സബ് കലക്ടര്‍ ബല്‍പ്രീത് സിംഗി ന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍, എംപ്ലോയ് മെന്റ് ഓഫീസര്‍, ഡി.ടി.പി.സി ഡയറക്ടര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍, ഫിനാന്‍സ് ഓ ഫീസര്‍ എന്നിവരടങ്ങിയ സബ്കമ്മറ്റി രൂപീകരിച്ച് തൊഴില്‍ മേളയ്ക്ക് നേതൃത്വം നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി.