മണ്ണാര്‍ക്കാട്:ടിപ്പുസുല്‍ത്താന്‍ റോഡ് നവീകരണം ഉടന്‍ പൂര്‍ത്തിയാ ക്കി ജനങ്ങളുടെ ഗതാഗതപ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി മണ്ണാര്‍ക്കാട് നിന്നും കൊട്ടശ്ശേരിയിലേക്ക് വാ ഹന പ്രചരണ ജാഥ നടത്തും.രാവിലെ 9.30ന് ടിപ്പുസുല്‍ത്താന്‍ റോ ഡ് ജംഗ്ഷനില്‍ വെച്ച് ജാഥ ജില്ലാ മീഡിയ സെക്രട്ടറി കെവി അമീര്‍ ഫ്‌ലാഗ് ഓഫ് ചെയ്യും.പതിനഞ്ചോളം സ്ഥലങ്ങളില്‍ പര്യടനം നട ത്തി വൈകീട്ട് ഉമ്മനഴി ജംഗ്ഷനില്‍ സമാപിക്കും.സമാപന സമ്മേ ളനം സംസ്ഥാന കമ്മിറ്റി അംഗം എം സുലൈമാന്‍ ഉദ്ഘാടനം ചെ യ്യും.റോഡ് നവീകരണത്തിനായി സംസ്ഥാന ബജറ്റിലൂടെയും കി ഫ്ബിയിലൂടെയും കോടികള്‍ പല ഘട്ടങ്ങളിലായി പാസായിട്ടും ഒന്നും നടക്കുന്നില്ലെന്നും റോഡ് നവീകണമെന്ന ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യം നിറവേറ്റാന്‍ അധികാരികള്‍ തയ്യാറാ യില്ലെങ്കില്‍ കൂടുതല്‍ ശക്തമായ സമര പരിപാടികള്‍ നടത്തുമെ ന്നും വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.