മണ്ണാര്‍ക്കാട്:വിശപ്പ് രഹിത മണ്ണാര്‍ക്കാട് പദ്ധതിയുടെ തുടര്‍ച്ചയായി വോയ്‌സ് ഓഫ് മണ്ണാര്‍ക്കാടും,ബ്ലഡ് ഈസ് റെഡ് കൂട്ടായ്മയും, മണ്ണാര്‍ ക്കാട് ജനമൈത്രി പോലീസുമായി ചേര്‍ന്നു കൊണ്ട് പാഥേയം – സൗ ജന്യ ഭക്ഷണപ്പൊതി പദ്ധതി പുതുവത്സര ദിനത്തില്‍ ആരംഭിക്കും. നിരത്തുകളില്‍ ഒരു നേരം ഭക്ഷണത്തിനു ബുദ്ധിമുട്ടുന്ന ആര്‍ക്കും തികച്ചും സൗജന്യമായി എടുത്ത് കഴിക്കാവുന്ന തരത്തില്‍ മണ്ണാര്‍ ക്കാട് പോലീസ് സ്റ്റേഷനു മുമ്പില്‍ ഇതിായി സൗകര്യം ഒരുക്കും.2022 ജനുവരി 1-ന് രാവിലെ 11 മണിക്ക് പോലീസ് സ്റ്റേഷനു മുന്‍വശത്ത് നടക്കുന്ന ചടങ്ങില്‍ മണ്ണാര്‍ക്കാട് ഡി.വൈ.എസ്.പി കൃഷ്ണദാസ് ഭക്ഷ ണ പദ്ധതി ഉദ്ഘാടനം ചെയ്യും.നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ മുഖ്യാതിഥിയായി പങ്കെടുക്കും.