അലനല്ലൂര്‍: വിവാഹപ്രായം 21ലേക്ക് ഉയര്‍ത്തുന്ന ബില്‍ പ്രതിപക്ഷ എതിര്‍പ്പുകളെ മറികടന്ന് കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി പാര്‍ലി മെന്റില്‍ അവതരിപ്പിച്ചത് അപ്രഖ്യാപിത ഏക സിവില്‍ കോഡിലേ ക്കുള്ള ചുവടുവെപ്പാണെന്ന് വിസ്ഡം വനിതാ സംഗമം അഭിപ്രായപ്പെ ട്ടു.
രാജ്യത്ത് നിലവിലുള്ള ഏഴ് വിവാഹ നിയമങ്ങളില്‍ സമൂലമായ മാ റ്റം വരുമെന്നും എല്ലാ വ്യക്തിനിയമങ്ങള്‍ക്കും മേലെ വിവാഹനി യമം പുനസ്ഥാപിക്കുമെന്നുമാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. വ്യ ക്തിനിയമത്തില്‍ വിള്ളല്‍ വീഴ്ത്തുന്ന ഈ നിയമനിര്‍മ്മാണം ഭരണ ഘടനാ വിരുദ്ധവും വ്യക്തി സ്വാതന്ത്ര്യത്തിന് എതിരെയുള്ള കയ്യേ റ്റവും സ്വകാര്യനിയമം തകിടം മറിക്കുന്നതുമാണെ്ന്നുംസമ്മേളനം കൂട്ടിച്ചേര്‍ത്തു.പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെത്തുട ര്‍ന്ന് ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ലിമെന്റിനകത്തും പുറത്തും പ്രതിഷേധം തുടരണം ഇതുവഴി രാജ്യത്തുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവ ത്കരിക്കാനും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധിക ളും സാംസ്‌കാരിക നായകന്മാരും ശ്രദ്ധിക്കണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ അലനല്ലൂര്‍ മണ്ഡലം പ്രസിഡ ന്റ് ടി.കെ സദഖത്തുള്ള സാഹിബ് ഉദ്ഘാടനം ചെയ്തു. വിസ്ഡം വിമ ണ്‍സ് മണ്ഡലം പ്രസിഡന്റ് സലീന പാലക്കാഴി അധ്യക്ഷത വഹി ച്ചു.വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ അലനല്ലൂര്‍ മണ്ഡലം സെ ക്രട്ടറി സുധീര്‍ ഉമ്മര്‍, വിസ്ഡം വിമണ്‍സ് മണ്ഡലം സെക്രട്ടറി സക്കീന അലനല്ലൂര്‍, ട്രഷറര്‍ മുംതാസ് ചിരട്ടക്കുളം, സുലൈഖ കാര, സൈന ബ വെള്ളേങ്ങര, നുസ്റത്ത് പാറോക്കോട്ട്, കെ. നഷീദത്ത്, ഷക്കീല, ഷമീമ അലനല്ലൂര്‍, സന തുടങ്ങിയവര്‍ സംസാരിച്ചു.