പാലക്കാട്:കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കു ള്ള ധനസഹായ വിതരണത്തിന് അപേക്ഷ സ്വീകരിക്കുന്നതിനായി റവന്യൂ വകുപ്പ് സംഘടിപ്പിച്ച അദാലത്തില്‍ 530 ഓളം പേര്‍ പങ്കെടു ത്തു.അക്ഷയ കേന്ദ്രങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ച ശേഷം അപേക്ഷ കള്‍ നിരസിച്ചവര്‍ക്ക് അപ്പീല്‍ നല്‍കുന്നതിനുള്ള അവസരവു മു ണ്ടായിരുന്നു.എ ഡി എം കെ. മണികണ്ഠന്റെ നേതൃത്വത്തിലാണ് അദാലത്ത് സംഘടിപ്പിച്ചത്.ഭൂരേഖ തഹസില്‍ദാര്‍ ഷാനവാസ് ഖാ ന്റെ നേതൃത്വത്തില്‍ 13 കൗണ്ടറുകളിലായാണ് അപേക്ഷകള്‍ സ്വീകരിച്ചത്.അക്ഷയ കേന്ദ്രം വഴി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന വിവിധ തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ വേണ്ടിയാണ് അദാലത്ത് സംഘടിപ്പിച്ചത്.ഹുസൂര്‍ ശിരസ്തദാര്‍ അബ്ദുള്‍ ലത്തീഫ്, ജൂനിയര്‍ സൂപ്രണ്ട് അക്ബര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ അദാലത്തിന് നേതൃത്വം കൊടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!