അഗളി:അട്ടപ്പാടി മേഖലയില്‍ മദ്യവും മറ്റ് ലഹരിവസ്തുക്കളുടേയും ഉ പയോഗം തടയാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ശ ക്തിപ്പെടുത്താനും പുതിയ പ്രവര്‍ത്തനങ്ങല്‍ ആവിഷ്‌കരിക്കാനും അട്ടപ്പാടിയില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെ വിലയിരു ത്താന്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയുടെ നേതൃത്വത്തില്‍ അഗ ളി മിനി സിവില്‍ സ്റ്റേഷനില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി.

വകുപ്പുകള്‍ മുഖേനയുള്ള ബോധവത്ക്കരണം ശക്തമാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.തനത് ഭാഷയില്‍ ആദിവാസി വിഭാഗങ്ങ ളുടെ സാമൂഹിക പങ്കാളിത്തം ഉറപ്പ് വരുത്തി കൊണ്ടാവും ബോധവ ത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക.ഊര് മൂപ്പന്‍മാര്‍ ഉള്‍പ്പെടെ യുള്ളവരുടെ പങ്കാളിത്വം ഉറപ്പാക്കി കൊണ്ടാവും ബോധവത്കര ണം നടപ്പാക്കുക.ബോധത്ക്കരണത്തിനായി കുടുംബശ്രീ മിഷന്‍ ഉപയോഗപ്പെടുത്തും.മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുക ലക്ഷ്യ മിട്ട് യൂത്ത് ക്ലബ്ബുകള്‍ രൂപീകരിക്കും.

പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ മുഖേന പരമാവധി സേവനങ്ങള്‍ ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ ദ്ദേശം നല്‍കി. ഇതിന്റെ ഭാഗമായി ഹെല്‍ത്ത് സെന്ററുകളുടെ പ്രവ ര്‍ത്തനം കാര്യക്ഷമമാക്കും.ആരോഗ്യം, എക്‌സൈസ്, പോലീസ്, വനം, കുടുംബശ്രീ, ഐ.സി.ഡി.എസ്, ഐ.ടി.ഡി.പി. തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!