കോട്ടോപ്പാടം: ആദര്‍ശ രാഷ്ട്രീയം അഭിമാന പ്രസ്ഥാനം എന്ന പ്ര മേയത്തില്‍ ശാഖാ തലങ്ങളില്‍ സംഘടന ശാക്തീകരണത്തിന് വേ ണ്ടി ജില്ലാ യൂത്ത് ലീഗ് നടത്തുന്ന കാമ്പയിനിന്‍റെ ഭാഗമായി കോട്ടോ പ്പാടം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ഡിസൈന്‍ 21 ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. മുസ് ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.എന്‍. ഷം സുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്ര സിഡന്‍റ് പടുവില്‍ മാനു അധ്യക്ഷത വഹിച്ചു. ആദര്‍ശ രാഷ്ട്രീയം അഭിമാന പ്രസ്ഥാനം എന്ന പ്രമേയത്തില്‍ അസ്കര്‍ ഫറോക്ക് മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി കല്ലടി അബൂബക്ക ര്‍, സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍, പ ഞ്ചായത്ത് ലീഗ് പ്രസിഡന്‍റ് പാറശ്ശേരി ഹസ്സന്‍,എസ്.ടി.യു ജില്ല ജന റല്‍ സെക്രട്ടറി അഡ്വ.കൊമ്പത്ത് നാസര്‍, മണ്ഡലം യൂത്ത് ലീഗ് ജ നറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍ പ്രസംഗിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി കുഞ്ഞയമ്മു സ്വാഗതവും, സി.കെ സുബൈ ര്‍ നന്ദിയും പറഞ്ഞു. എം.കെ. മുഹമ്മദാലി, ഹമീദ് കൊമ്പത്ത്, കെ. ടി അബ്ദുള്ള, അഡ്വ. നൗഫല്‍ കളത്തില്‍, ഷറഫുദ്ദീന്‍ ചങ്ങലീരി, സൈനുദ്ദീന്‍ താളിയില്‍, എന്‍.പി ഹമീദ്, മുഹമ്മദാലി.എന്‍, മനാഫ് കോട്ടോപ്പാടം, ഷൗക്കത്ത്, ഷറഫുദ്ദീന്‍, ഫസലു, മൊയ്തുട്ടി, ഇഖ്ബാ ല്‍, മുനീര്‍, ശംസു, റാഷിഖ്, സുല്‍ഫി, ബാസിത്ത് എന്നിവര്‍ സംബ ന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!