വാടിക സ്മിതം സാംസ്‌കാരിക പരിപാടി തുടങ്ങി
കാഞ്ഞിരപ്പുഴ: ഡാമിലെ വെള്ളം ഉപയോഗിച്ച് മിനി ജലവൈദ്യുത പദ്ധതി നടപ്പിലാക്കാന് കഴിയുമോയെന്ന് സാധ്യതാ പഠനം നടത്തു മെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി.കാഞ്ഞിരപ്പുഴ ഉ ദ്യാനത്തില്‍ ഈ മാസം 31 വരെ നടക്കുന്ന സാംസ്‌കാരിക പരിപാടി യായ വാടിക സ്മിതം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വര്‍ഷ ത്തില്‍ രണ്ട് തവണ തുറന്നുവിടുന്ന വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കും.ഇതിനായി ഉ ദ്യോഗസ്ഥ സംഘത്തെ ഉടന്‍ അയക്കും.സോളാര്‍ സാധ്യതയും പരി ശോധിക്കും.കാഞ്ഞിരപ്പുഴ ഡാമിനു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി നവീ കരിച്ച് കൂടുതല്‍ ആകര്‍ഷണമാക്കണമെന്നും പാലക്കാടിന്റെ തന ത് ഉല്‍പ്പന്നങ്ങളുടെ കൗണ്ടര്‍ ഒരുക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കെ ശാന്തകുമാരി എംഎല്‍എ അധ്യക്ഷയായി.പഞ്ചായത്തു പ്രസി ഡന്റുമാരായ സതീ രാമരാജന്‍,ഒ നാരായണന്‍കുട്ടി,കെടി സുരേ ഷ്,ഗോകുല്‍ദാസ്,അനിത,ഷീബ,ടികെ അജിത്ത്,പിഎസ് രാമച ന്ദ്രന്‍,എ.പ്രേമലത,ജില്ലാ പഞ്ചായത്ത് അംഗം റെജി ജോസ്,ജോസ് ജോസഫ്,അനില്‍കുമാര്‍,വിആര്‍ സതീശന്‍,സിദ്ദീഖ് ചേപ്പോടന്‍, പ്രദീപ് എന്നിവര്‍ സം സാരിച്ചു.തുടര്‍ന്ന് നാടന്‍പാട്ട് അരങ്ങേറി.
ഇന്ന് വൈകീട്ട് 5 മുതല്‍ ഏഴു വരെ ഗസല്‍ സന്ധ്യ അരങ്ങേറും.കെ ശാന്തകുമാരി എംഎല്‍എ ഉദ്ഘാടനം ചെയ്യും.28ന് വൈകീട്ട് അഞ്ച് മുതല്‍ ഏഴു വരെ ഡിജെ ഡാന്‍സ് നടത്തും.ജില്ലാ പഞ്ചായത്ത് പ്രസി ഡന്റ് കെ ബിനുമോള്‍ ഉദ്ഘാടനം ചെയ്യും.29ന് കരോക്കെ ഗാനമേള ഉദ്ഘാടനം ചെയ്യും.കെ ശാന്തകുമാരി എംഎല്‍എ ഉദ്ഘാടനം ചെ യ്യും.ഗാനരത്‌നം മണ്ണൂര്‍ രാജകുമാരനുണ്ണി പങ്കെടുക്കും.
30ന് വൈകീട്ട് ക്ലാസ്സിക്കല്‍ നൃത്ത സംഗീത സന്ധ്യയാണ് ഒരുക്കിയി ട്ടുള്ളത്. കെടി ഡിസി ചെയര്‍മാന്‍ പികെ ശശി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നാടന്‍ പാട്ട് അരങ്ങേറും.സമാപന യോഗം ദേവസ്വം പട്ടിക ജാതി-പട്ടികവ ര്‍ഗ ക്ഷേമവികസന വകുപ്പു മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.ജില്ലാ കലക്ടര്‍ മൃണ്‍മയീ ജോഷി മുഖ്യാതിഥിയാ കും തുടര്‍ ന്ന് പ്രണവം ശശിയും സംഘവും അവതരിപ്പിക്കുന്ന നാട ന്‍ പാട്ടും അരങ്ങേറും.