അലനല്ലൂർ: എടത്തനാട്ടുകര കരുമനപ്പൻകാവ് താലപ്പൊലി മഹോ ത്സവത്തിന് ആവേശകരമായ സമാപനം. രാവിലെ പ്രത്യേക പൂജക ളോടെ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് താലപ്പൊലി കൊട്ടിഅ റിയിക്കൽ, നവകം, പഞ്ചഗവ്യം, ഉച്ചപൂജ ശ്രീഭുതബലി, കാഴ്ചശീവേ ലി, മേളം എന്നിവ നടന്നു. വൈകീട്ട് നാലരയോടെ ചിരട്ടക്കുളം മരാ ട്ട്കാവ് ഭദ്രകാളി ക്ഷേത്രത്തിലേക്ക് ഗജവീരൻ്റെ അകമ്പടിയോടെ എഴുന്നള്ളിപ്പ് നടന്നു. തുടർന്ന് ദീപാരാധന, ഭജന, സന്ധ്യവേല, തയ മ്പക, അത്താഴപൂജ, കളംപൂജ, പാട്ട്, എഴുന്നള്ളിപ്പ്, അരിയേറ്, ഇട യ്ക്ക പ്രദക്ഷിണം, മേളം, ചുറ്റുവിളക്ക് സമാപനം എന്നിവയോടെ താലപ്പൊലി ആഘോഷത്തിനു സമാപനമായി.