മണ്ണാര്‍ക്കാട്:നോര്‍ക്ക പ്രവാസി സംരംഭകത്വ സഹായ പദ്ധതിയായ നോര്‍ക്ക പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്സ് വഴി 30 ലക്ഷം രൂ പ വരെയുള്ള വായ്പകള്‍ക്ക് അപേക്ഷിക്കാം. 15 ശതമാനം മൂലധന സ ബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ) മൂന്നു ശതമാനം പലിശ സ ബ്സിഡിയും നല്‍കുന്ന ഈ പദ്ധതി വഴി സാമ്പത്തിക വര്‍ഷം ഇതുവ രെ 520 പ്രവാസികള്‍ നാട്ടില്‍ വിവിധ സംരംഭങ്ങള്‍ക്ക് തുടക്കമിട്ടിട്ടു ണ്ട്.ആകെ 10 കോടി രൂപ ഈ സംരംഭങ്ങള്‍ക്ക് സബ്‌സിഡി ഇനത്തി ല്‍ അനുവദിച്ചു. രണ്ടു വര്‍ഷത്തിലധികം വിദേശത്ത് ജോലി ചെയ്ത ശേഷം മടങ്ങിയെത്തി നാട്ടില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് അപേ ക്ഷിക്കാം.വായ്പയ്ക്കൊപ്പം സംരംഭകത്വ പിന്തുണയും നോര്‍ക്ക റൂ ട്ട്സ് നല്‍കുന്നു. സംസ്ഥാനത്തെ 16 ധനകാര്യ സ്ഥാപനങ്ങളുടെ ആ റായിരത്തോളം ശാഖകള്‍ വഴി വായ്പ ലഭിക്കാന്‍ അവസരമൊരുക്കി യിട്ടുണ്ട്.അപേക്ഷ സമര്‍പ്പിക്കാന്‍ www.norkaroots.org എന്ന വെ ബ്സൈറ്റ് സന്ദര്‍ശിക്കാം. കുടുതല്‍ വിവരങ്ങള്‍ക്ക് 1800 425 3939.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!