പാലക്കാട്:സ്ത്രീ സമത്വത്തിനായ് സാംസ്‌കാരിക മുന്നേറ്റം ലക്ഷ്യ മിട്ട് സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സമം ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് സ്ത്രീകളുടെ നേതൃത്വ ത്തില്‍ അവതരിപ്പിച്ച തോല്‍പ്പാവക്കൂത്ത് വേറിട്ടൊരു കാഴ്ചാനുഭവ മായി.പത്മശ്രീ രാമചന്ദ്ര പുലവരുടെ നേതൃത്വത്തില്‍ കൂനത്തറ തോ ല്‍പ്പാവക്കൂത്ത് കലാകേന്ദ്രം ചരിത്രത്തിലാദ്യമായാണ് പെണ്‍ പാവ ക്കൂത്ത് അണിയിച്ചൊരുക്കിയത്.പാവക്കൂത്തിന്റെ അണിയറയി ലും അരങ്ങിലും പ്രവര്‍ത്തിച്ചത് ഏറെയും സ്ത്രീകള്‍ തന്നെ.
സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് സമകാലീന വിഷയങ്ങള്‍, പുരാണങ്ങള്‍ എന്നിവ കോര്‍ത്തിണക്കിയാണ് പാവക്കൂത്ത് അണി യിച്ചൊരുക്കിയത്. കേരള ഫോക് ലോര്‍ അക്കാദമിയുടെ യുവ പ്രതി ഭാ പുരസ്‌കാരം ജേതാവ് കൂടിയായ രജിത രാമചന്ദ്ര പുലവര്‍ ആണ് പെണ്‍ പാവക്കൂത്തിന് നേതൃത്വം നല്‍കിയത്. കൂടാതെ അശ്വതി, നിത്യ, നിവേദിത, ശ്രീനന്ദന, സന്ധ്യ എന്നീ കലാകാരികളും പെണ്‍ പാവക്കൂത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചു. 20 മിനിറ്റ് ദൈര്‍ഘ്യമുള്ള പെണ്‍ പാവക്കൂത്തിന്റെ കഥ ഒരുക്കിയത് മുഹമ്മദ് സുല്‍ഫി ആണ്.