പാലക്കാട്:്‌സ്ത്രീകളെ ആദരിക്കുന്നതില്‍ മാത്രം സമം എന്ന കാ ഴ്ചപ്പാട് ഒതുങ്ങരുതെന്ന് നിയമ സഭാ സ്പീക്കര്‍ എം ബി രാജേഷ്. സ്ത്രീ സമത്വം വിഷയീകരിക്കുന്നത് സാംസ്‌കാരിക വളര്‍ച്ചയ്ക്ക് ഉത്തമ മാകുമെന്നും സ്ത്രീസമത്വത്തിന് ആക്കം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.സ്ത്രീ സമത്വത്തിന് സാംസ്‌ക്കാരിക മുന്നേറ്റം എന്ന ലക്ഷ്യ വുമായി സാംസ്‌ക്കാരിക വകുപ്പ് വിഭാവനം ചെയ്ത ‘സമം’പരിപാടിയു ടെ ജില്ലാതല ഉദ്ഘാടനം പാലക്കാട് ജില്ലാ പഞ്ചായത്ത് കോണ്‍ഫറ ന്‍സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദളിത്, സ്ത്രീ വിഭാഗങ്ങള്‍ ചരിത്രപരമായും സാമൂഹികപരമായും അടിച്ചമര്‍ത്തലിന് വിധേയമായവരാണ്. സമത്വം പെട്ടെന്ന് ഉണ്ടാകു ന്നതല്ല. നൂറ്റാണ്ടുകളായി സമൂഹത്തില്‍ അസമത്വം നിലനില്‍ക്കുന്നു ണ്ട്. പുറം ലോകം പുരുഷന്മാരുടേയും അകത്തളങ്ങള്‍ സ്ത്രീയുടേ തും എന്നാണ് വ്യാഖ്യാനം. ഈ അസമത്വം ഭേദിച്ച് സമത്വം ഉറപ്പ് വരു ത്തണം. സമൂഹത്തിലെ അസമത്വം ഭേദിച്ചവരാണ് സമൂഹിമൊറ്റം കൊണ്ടു വന്നിട്ടുള്ളത്.
ആണ്‍-പെണ്‍ വ്യത്യാസവും വിവേചനവും ചെറുപ്പം മുതല്‍ തന്നെ ആളുകള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. സമൂഹത്തില്‍ ആണ്‍കു ട്ടികള്‍ക്ക് പ്രത്യേക പരിഗണന എന്നത് വര്‍ഷങ്ങളായി രൂപപ്പെട്ടിട്ടു ള്ളതാണ്.
സ്ത്രീകള്‍ക്കെതിരെ സ്ത്രീകള്‍ തന്നെ മുന്നോട്ടു വരുന്ന സാഹചര്യ മുണ്ട്. അടിച്ചമര്‍ത്തലിന്റെ ഏറ്റവും പ്രാഥമികമായ രൂപം കുടും ബമാണ്. മാറ്റങ്ങള്‍ തുടങ്ങേണ്ടത് കുടുംബത്തില്‍ നിന്നാണ്.
സമത്വത്തിനായി നാം ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ട തു ണ്ടെന്നും ഫ്യൂഡല്‍ മൂല്യബോധത്തിന്റെയും വിപണി ഉപകരണ ങ്ങളാക്കി സ്ത്രീകളെ മാറ്റുന്ന ആധുനിക മൂല്യബോധത്തിന്റെയും കെട്ടുപാടുകള്‍ പ്രധാനപ്പെട്ടതാണെന്നും സ്പീക്കര്‍ പറഞ്ഞു. ഇവ ര ണ്ടും ഒന്നിച്ച് ലിംഗനീതിയെന്ന കാഴ്ചപ്പാട് ഇല്ലാതാക്കുന്നു.
വലിയ സമരങ്ങളിലൂടെയാണ് സമത്വം എന്ന ആശയം മുന്നോട്ടു വന്നിട്ടുള്ളത്.സമൂഹത്തെ അസ്വസ്ഥമാക്കുന്ന, അലോസരപ്പെടു ത്തുന്ന, മുറിവേല്‍പ്പിക്കുന്ന, തീക്ഷ്ണമായ ചോദ്യങ്ങള്‍, ചര്‍ച്ചകള്‍, ചിന്തകള്‍ എന്നിവ അതിശക്തമായി ഉയര്‍ത്തിക്കാണിക്കുന്ന വേ ദിയായി സമം ക്യാമ്പയിന്‍ മാറേണ്ടതുണ്ടെന്നും സ്പീക്കര്‍ വ്യക്ത മാക്കി.
സ്ത്രീ സമത്വത്തിനായി വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കണ്ണി ചേര്‍ത്ത് വളര്‍ന്നുവരുന്ന തലമുറയെ ലിംഗ ഭേദമില്ലാതെ വളര്‍ ത്തിയെടുക്കേണ്ടത് അനിവാര്യമാണെന്ന് അധ്യക്ഷയായ ജില്ലാ പ ഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ പറഞ്ഞു. സമത്വ സുന്ദരമാ യ സാമൂഹിക വ്യവസ്ഥിതി ഉടലെടുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സമം ക്യാമ്പയിനിലൂടെ ജില്ലയില്‍ നടപ്പാക്കുന്നത്. ആദിവാസി മേഖ ലയില്‍ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ കൂടുതലായി നടപ്പാക്കുമെ ന്നും താഴെത്തട്ട് മുതല്‍ സമം ക്യാമ്പയിന്‍ വ്യാപിപ്പിക്കുമെന്നും അ തിനുള്ള പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ വിഭാവനം ചെയ്യുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, സാംസ്‌ക്കാരിക വകുപ്പിന് കീ ഴിലുള്ള സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍, യുവജനക്ഷേമ ബോര്‍ഡ്, യുവജന കമ്മീഷന്‍, വജ്രജൂബിലി ഫെല്ലോഷിപ്പ് അംഗങ്ങള്‍, നെഹ്‌റു യുവകേന്ദ്ര, സര്‍വ്വകലാശാല – കോളേജ് യൂണിയനുകള്‍, ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടി പ്പിച്ചത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി, കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, സമം ജില്ലാതല സംഘാടക സമിതി കണ്‍വീനറും ഒ.വി വിജയന്‍ സ്മാരക സമിതി സെക്രട്ടറിയുമായ ടി.ആര്‍ അജയന്‍, ഒ.വി.വിജയന്‍ സ്മാരക സമിതി ചെയര്‍മാന്‍ ടി.കെ നാരായണദാസ്, യുവജനക്ഷേമ ബോര്‍ഡ് അംഗം ഷെനിന്‍ മന്ദിരാട്, വി.സേതുമാധവ ന്‍, ടി.കെ ദേവദാസ്, ചളവറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ചന്ദ്ര ബാബു, പ്രേംകുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു.
ഗോത്രകലാകാരി നഞ്ചിയമ്മ ഉള്‍പ്പെടെ 25 വനിതകള്‍ക്ക് ആദരവ്
സമം ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സ്തുത്യര്‍ഹ സേവനം കാഴ്ചവെച്ച 25 വനിത കളെ പരിപാടിയില്‍ ആദരിച്ചു.
ആദരിക്കപ്പെട്ട വനിതകള്‍
ഗിരിജ സുരേന്ദ്രന്‍ (ജനസേവനം), കെ.എസ് സലീഖ(ജനസേവനം), സുബൈദ ഇസ്ഹാക്ക് (ജനസേവനം) നഞ്ചിയമ്മ (ഗോത്ര കലാകാരി, പിന്നണിഗായിക) കെ.പി ശൈലജ (കവി), ഇന്ദുബാല ( കഥാകൃത്ത്, നോവലിസ്റ്റ്) ജ്യോതിഭായി പരിയാടത്ത് (കവി, ബ്ലോഗര്‍), സുകുമാരി നരേന്ദ്രമേനോന്‍ ( സംഗീതജ്ഞ), മേതില്‍ ദേവിക(നര്‍ത്തകി), വിനീ ത നെടുങ്ങാടി (നര്‍ത്തകി), മഞ്ജു മേനോന്‍ (ഗായിക), സുനിത നെ ടുങ്ങാടി (ഗസല്‍ ഗായിക,നടി), കാവുങ്കര ഭാര്‍ഗവി (തൊഴില്‍ കേന്ദ്ര ത്തിലേക്ക് എന്ന നാടകത്തില്‍ അഭിനയിച്ച നടി), ജിഷ അഭിനയ (ന ടി, സംവിധായിക), ശോഭ പഞ്ചമം (നടി, സംവിധായിക), ബീന പള്ളിപ്പുറം (നടി), സുജാത വിജയന്‍ (നടി, എന്‍ജിനീയര്‍), ബിജി മോള്‍ (കായികതാരം ), റവ.സിസ്റ്റര്‍ എസ്സേക്കിയേല്‍ (അധ്യാപിക), ഡോ.സി.പി ചിത്ര (അധ്യാപിക, സംഘാടക ), ഡോ.പി.ജി പാര്‍വതി (അധ്യാപിക, സംഘാടക), പ്രൊഫ.എന്‍.കെ ഗീത (അധ്യാപനം, നാ ടകം), എം.പദ്മിനി (അധ്യാപനം, സംഘാടനം), ബീന ഗോവിന്ദ് (സാമൂ ഹ്യ സേവനം, സാഹിത്യം), ഡോ.സോന (ആരോഗ്യം), കെ.പി രാജി (ആര്‍ക്കിടെക്ട്), രജിത ചെറുമറ്റം(നാടം).
പരിപാടിയോടനുബന്ധിച്ച് കവിതാലാപനം, മിഴാവ് മേള സംഗമം,
സ്ത്രീപക്ഷ ഗാനങ്ങള്‍, തുള്ളല്‍ സമന്വയം, തിരുവാതിര, ഗോത്ര ക ലകളുടെ അവതരണം,വജ്രജൂബിലി ഫെല്ലോഷിപ്പ് നേടിയ കലാ കാ രന്‍മാരും കലാകരികളുടെയും നാടന്‍ പാട്ടുകള്‍, തിരുവാതിര, സംഗീതാര്‍ച്ചന, നൃത്ത നൃത്യങ്ങള്‍, സ്ത്രീകളുടെ തോല്‍പ്പാവക്കൂ ത്ത് എന്നിവയും നടന്നു.