കോട്ടോപ്പാടം: പഞ്ചായത്തിലെ നവീകരിച്ച കാഞ്ഞിരംകുന്ന്-ആല ടികുളമ്പ് റോഡ് നാടിനു സമര്‍പ്പിച്ചു.ഗ്രാമ പഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് പ്രവൃത്തി നട ത്തിയത്.നാലര ലക്ഷം രൂപ ചെലവിലാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ കെടി അബ്ദുള്ള അധ്യ ക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് അംഗം പടുവില്‍ മാനു,കെ.ടി. ഷം സുദ്ദീന്‍, കെ.പി.ഷൗക്കത്ത്,ഷമീര്‍ ആലടി,സി.എം.നാസര്‍,നൗഷാദ് ആലടി തുടങ്ങിയവര്‍ സംബന്ധിച്ചു.
