മണ്ണാർക്കാട്:നജാത്ത് ആർട്‌സ് ആന്റ് സയൻസ് കോളേജ് എൻ. എ സ്.എസ് യൂണിറ്റിന്റെ വാർഷിക സപ്തദിന ക്യാമ്പ് ‘മഴവില്ല്’ വെള്ളി യാഴ്ച ക്യാമ്പസിൽ തുടങ്ങും. ഉച്ചക്ക് മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങി ൽ മണ്ണാർക്കാട് മുൻസിപ്പൽ ചെയർമാൻ സി.മുഹമ്മദ് ബഷീർ ക്യാ മ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.മറ്റു ജനപ്രതിനിധി കൾ,കോളേജ് പി.ടി.എ,മാനേജ്‌മെന്റ്,സ്റ്റാഫ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുക്കും.
ജനു.30ന് സമാപിക്കുന്ന ഏഴ് ദിന ക്യാമ്പിൽ സാമൂഹിക നീതി, പ രിസ്ഥിതി സംരക്ഷണം,നേതൃശേഷി,സാമൂഹിക സേവനം തുട ങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾക്ക് വെളിച്ചം വീശുന്ന ക്ലാസു കൾ,സെമിനാറുകൾ,ഗ്രൂപ്പ് ആക്റ്റിവീറ്റീസ്,ഫീൽഡ് വർക്കുകൾ എന്നിവയുണ്ടാകും.പ്രമുഖർ സെഷനുകൾ നയിക്കും.ക്യാമ്പിന്റെ വിജയത്തിനായി വാർഡ് കൗൺസിലർ മുഹമ്മദ് ഇബ്രാഹീം ചെ യർമാനും കോളേജ് പ്രിൻസിപ്പൽ പ്രൊഫ.എം.മുഹമ്മദാലി രക്ഷാ ധികാരിയുമായി സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് എൻ. എസ്.എസ് പ്രൊജക്ട് ഓഫീസർ പി.നാസർ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!