അലനല്ലൂര്‍: എടത്തനാട്ടുകര തടിയംപറമ്പില്‍ ആരംഭിക്കാന്‍ പോ കുന്ന ക്രഷറിനെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മയും പ്രദേശത്തെ നാലായിരം പേരില്‍ നിന്നും ഒപ്പു ശേഖര ണവും നടത്തി.പ്രതിഷേധ സംഗമം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണും വാര്‍ഡ് അം ഗവുമായ എ.ലൈല ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു. ജനകീയ കൂട്ടായ്മ കണ്‍വീനര്‍ ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. ജനകീയ കൂട്ടായ്മ കണ്‍വീനര്‍ ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി.പി അബുട്ടി, ഉണ്ണീന്‍ വാപ്പു, വി.ഫൈസല്‍, കരീം, ടി.കെ ഷംസുദ്ദീന്‍, സമദ് പുളിക്കല്‍, കെ.ടി അബ്ദുല്‍ നാസര്‍, കെ.സി അഷറഫ്, ടി.പി കുഞ്ഞിപ്പു മാസ്റ്റര്‍, ടി.പി ത്വല്‍ഹത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ജനകീയ കൂട്ടായ്മ ചെയര്‍മാന്‍ സി.പി കബീര്‍ സ്വാഗതവും ഗഫൂര്‍ നന്ദിയും പറഞ്ഞു.