മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 12350 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 6 ആരോഗ്യ പ്രവര്‍ത്തകരും 4 മുന്നണി പ്രവര്‍ത്തകരും വീതം രണ്ടാം ഡോസും,18 മുതല്‍ 45 വയ സ്സുവരെയുള്ളവരില്‍ 1141 പേര്‍ ഒന്നാം ഡോസും 8206 പേര്‍ രണ്ടാം ഡോസുമടക്കം 9347 പേരും, 45 വയസ്സിനും 60നും ഇടയിലുള്ളവരില്‍ 219 പേര്‍ ഒന്നാം ഡോസും 2066 പേര്‍ രണ്ടാം ഡോസുമടക്കം 2285 പേരും, 60 വയസിനു മുകളിലുള്ളവരില്‍ 86 പേര്‍ ഒന്നാം ഡോസും 622 പേര്‍ രണ്ടാം ഡോസുമടക്കം 708 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്.
ഇന്ന് ആകെ 594 പേരാണ് കോവാക്‌സിന്‍ കുത്തിവെപ്പെടുത്തത്. ഇ തില്‍18 മുതല്‍ 45 വയസ്സുവരെയുള്ളവരില്‍ ഒരാള്‍ ഒന്നാം ഡോസും 407 പേര്‍ രണ്ടാം ഡോസും, 45 മുതല്‍ 60 വയസ്സുവരെയുള്ളവരില്‍ 127 പേരും,അറുപതു വയസ്സിനു മുകളിലുള്ള 59 പേരും വീതം രണ്ടാം ഡോസും കുത്തിവെപ്പെടുത്തു.ഇതു കൂടാതെ 8 പേര്‍ സ്പുട്‌നിക്ക് കു ത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ 18 മുതല്‍ 45 വയസ്സു വരെയുള്ളവ രില്‍ 2 പേര്‍ ഒന്നാം ഡോസും 3 പേര്‍ രണ്ടാം ഡോസും, 45 മുതല്‍ 60 വയസ്സുവരെ ഉള്ളവരില്‍ 2 പേര്‍ ഒന്നാം ഡോസും, 60 വയസ്സിനു മുക ളിലുള്ള ഒരാള്‍ രണ്ടാം ഡോസുമാണ് കുത്തിവെപ്പെടുത്തിരിക്കു ന്നത്.ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളോ അസ്വ സ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആ രോഗ്യം) അറിയിച്ചു