മണ്ണാർക്കാട്:ചങ്ങലീരി പള്ളിപ്പടിയില്‍ എസ്.ടി.യു-സി.ഐ.ടി. യു തൊഴിലാളികള്‍ തമ്മില്‍ സംഘർഷം.ഇരു വിഭാഗത്തിലും പെട്ട പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു. ബുധനാഴ്ചയുണ്ടായ തർക്കത്തി ന്റെ തുടർച്ചയായാണ് വ്യാഴാഴ്‌ചത്തെ സംഘർഷം. നിലവിൽ എസ്.ടി.യു വിന് മാത്രം തൊഴിലാളികളുള്ള പള്ളിപ്പടിയിൽ പു തുതായി കാർഡ് ലഭിച്ച സി.ഐ.ടി.യു തൊഴിലാളികളും കയറ്റിറക്ക് ജോലിക്കെത്തിയതാണ് പ്രശ്നകാരണം.ബുധനാഴ്ച രാവിലെയോടെ യുണ്ടായ പ്രശ്നം പൊലീസ് എത്തി ഇരുകൂട്ടരേയും പിരിച്ചു വിടുകയാ യിരുന്നു.വീണ്ടും ഇന്നലെ വൈകുന്നേരം തർക്കവും. സംഘർഷവും ഉണ്ടായത്.പൊലീസ് സ്ഥലത്തെത്തി പ്രശ്നമുണ്ടാക്കിയവരെ വിരട്ടി ഓടിച്ചു.സംഘർഷത്തിൽ പരിക്കേറ്റവരെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും, വട്ടമ്പലം മദർ കെയർ ആശുപത്രിയിലും പ്രവേ ശിപ്പിച്ചു.എസ്. ടി. യു, യൂത്ത് ലീഗ് പ്രവർത്തകരായ ചങ്ങലീരി സ്വ ദേശികളായ നിസാർ(23), സൈഫുദ്ധീൻ(27), അമീർ(23), അനസ്(23), ജിൻഷാദ്(23), സുഹൈൽ(27) എന്നിവർക്കും,സി.ഐ. ടി. യു ക്കാരാ യ ചങ്ങലീരി സ്വദേശികളായ മുഹമ്മദ്‌ മൻസൂർ(27),, നൗഫൽ(33), ഷെരീഫ്(31), സജീർ(31),അബ്ദുറഹ്മാൻ(33),ഹമീദ്(34)എന്നിവർ ക്കുമാണ് പരീക്കേറ്റത്. മണ്ണാർക്കാട് പൊലീസ് കേസെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!