മണ്ണാര്‍ക്കാട്:ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂ ണിറ്റുകളുടെ ഈ വര്‍ഷത്തെ സപ്തദിന ക്യാമ്പ് ‘അതിജീവനം 2021’ എന്ന പേരില്‍ 2021 ഡിസംബര്‍ 26 മുതല്‍ 2022 ജനുവരി 1 വരെ നട ക്കുന്നതിനോടനുബന്ധിച്ച് ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മ ണ്ണാര്‍ക്കാട്,ശ്രീകൃഷണപുരം ക്ലസ്റ്ററുകളിലെ ക്യാമ്പ് ലീഡര്‍മാര്‍ക്ക് ഏകദിന ഓറിയന്റേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.ഇടം എന്ന പേരില്‍ ക്യാമ്പില്‍ തനതിടം തയ്യാറാക്കുക ക്യാമ്പസില്‍ കൃഷിയിടം സജ്ജ മാക്കുക, വയോജനങ്ങള്‍ നേരിടുന്ന മാനസിക പ്രയാസങ്ങളുമായി ബന്ധപ്പെട്ട പഠനം, ഭരണഘടനാ വാരാചാരണവുമായി ബന്ധപ്പെട്ട കാമ്പയിന്‍, വൈവിധ്യമാര്‍ന്ന ക്ലാസുകള്‍ സംഘടിപ്പിക്കല്‍, വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, തനത് പ്രവര്‍ത്തനങ്ങള്‍ എന്നിവ അതി ജീവനം 2021 എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാമ്പുമായി ബന്ധപ്പെട്ട് നടത്തുന്നത്.നാഷണല്‍ സര്‍വ്വീസ് സ്‌കീം മധ്യമേഖലാ കോ ഓര്‍ഡി നേറ്റര്‍ ഡോ എന്‍ രാജേഷ് ഉദ്ഘാടനം ചെയ്തു.മണ്ണാര്‍ക്കാട് ക്ലസ്റ്റര്‍ ക ണ്‍വീനര്‍ കെ എച്ച് ഫഹദ് അധ്യക്ഷനായി.എം ഇ എസ് ഹയര്‍ സെ ക്കണ്ടറി സ്‌കൂള്‍ പ്രന്‍സിപ്പാള്‍ കെ കെ നജ്മുദ്ദീന്‍,ജില്ലാ കണ്‍വീനര്‍ എസ് പ്രവീണ്‍,പി എ സി അംഗം എ എം മുകുന്ദന്‍ ,ഒ എം അബ്ദുല്‍ റഹീം,ഇ.യൂസുഫലി,സി സെയ്തലവി പ്രസംഗിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!