മണ്ണാര്‍ക്കാട്:താലൂക്കില്‍ ഒന്നാംവിള കൊയ്ത്തു കഴിഞ്ഞ പ്രദേശ ങ്ങളില്‍ നിന്നും സപ്ലൈകോ സംഭരിച്ചത് 6,399 കിലോ നെല്ല്.ഏറ്റവും കൂടുതല്‍ നെല്ല് സംഭരിച്ചത് ചിറ്റൂര്‍ താലൂക്കില്‍ നിന്നാണ് 5,00,87,935 കിലോയാണ്.ആലത്തൂര്‍ താലൂക്കില്‍ നിന്നും 4,34,04,333 കിലോ, പാ ലക്കാട് 3,01,23,308, ഒറ്റപ്പാലം 19,70,827, പട്ടാമ്പി താലൂക്കില്‍ 17,62,294 കിലോ നെല്ലും സംഭരിച്ചു.ഇതുവരെ സംഭരിച്ചത് 12,73,55,096 കിലോ നെല്ലാണ് സംഭരിച്ചിട്ടുള്ളത്. ജില്ലയില്‍ 95 ശതമാനത്തോളം നെല്ല് സംഭരണം പൂര്‍ത്തിയായിട്ടുണ്ട്. ഇതുവരെ 41,719 കര്‍ഷകര്‍ക്കായി സംഭരിച്ച നെല്ലിന്റെ തുകയായ 327,08,52,396 രൂപ നല്‍കിയതായും പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ സി. മുകുന്ദകുമാര്‍ അറിയിച്ചു. കോ ങ്ങാട്, പട്ടഞ്ചേരി, കൊഴിഞ്ഞാമ്പാറ, നെല്ലായ, എലപ്പുളി പഞ്ചായ ത്തുകളിലെ ചില കര്‍ഷകരുടെ നെല്ല് സംഭരണ പ്രവൃത്തിയാണ് പൂര്‍ത്തീകരിക്കാനുള്ളതെന്നും പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ അറി യിച്ചു. ജില്ലയില്‍ ഒന്നാംവിള നെല്ലുസംഭരണത്തിനായി 62865 കര്‍ഷ കരാണ് സപ്ലൈകോയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.