ചെത്തല്ലൂർ : മുറിയങ്കണ്ണി പുഴയിൽ അത്തിപ്പറ്റക്കടവിൽ കുളി ക്കാനെത്തി നീന്തലിനിടെ മുങ്ങി താഴ്ന്ന വിദ്യാർത്ഥിയെ വെള്ള ത്തിൽ നിന്ന് രക്ഷപ്പെടുത്തിയ സൈനികൻ ഗ്രാമത്തിന് അഭിമാ നമായി.ചെത്തല്ലൂർ തെക്കുമുറി ഊരക്കാട്ടിൽ രതീഷാണ് നാടിന് അഭിമാനമായി മാറിയത്.മുറിയങ്കണ്ണി പുഴയിലെ അത്തിപ്പറ്റ കട വിൽ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം.
കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ അവസാന വർഷ ബി ടെക് വിദ്യാർഥിയായ ചെത്ത ല്ലൂർ കലാലയംപടി കൊട്ടയിൽ വീ ട്ടിൽ പ്രിവീഷ്ബന്ധുവീടായ ഊരക്കാട്ടിൽ ശിവനാരായണന്റെ വീട്ടിലെത്തിയത്.വൈകീട്ട് കൂട്ടുകാരായ രജുകൃഷ്ണ, രാജേഷ് എ ന്നിവരുടെ കൂടെ പുഴയിലെ അത്തിപ്പറ്റ കടവിൽ കുളിക്കാൻ പോ യതായിരുന്നു.മൂവരും പുഴ നീന്തി കടന്നു അക്കരെയെത്തി. തിരി കെ പ്രവീഷ് തനിയെ നീന്തി നടുവിൽ എത്തിയപ്പോഴേക്കും കുഴഞ്ഞുവീഴുകയായിരുന്നു. ദൂരെ കുട്ടികളുമൊത്ത് കരയിൽ കളിക്കുകയായിരുന്ന സൈനികനായ രതീഷ്വെ ള്ളത്തിൽ നിന്നും ശബ്ദം കേട്ടതിനെ തുടർന്ന് വെള്ളത്തി ലേക്ക് എടുത്തു ചാടുകയും പ്രവീഷിനെ കരയിലേക്ക് അടുപ്പിക്കുക യും ചെയ്തു. തുടർന്ന് പ്രാഥമിക ചികിത്സ നൽകുകയും ജീവിതത്തിലേക്ക് തിരിച്ചെ ത്തുകയും ചെയ്തു.
ഊരക്കാട്ടിൽ കുഞ്ഞുകുട്ട ഗുപ്ത ന്റെയും ശാന്തയുടെയും ഇളയ മകനായ രതീഷ് ഇപ്പോൾ ഉത്തരാ ഖണ്ഡിൽ ക്ലാർക്ക് ആയി സേവനം അനുഷ്ഠിച്ചു വരികയാണ്.ഇതേ സ്ഥലത്ത് 2020 നവംബർ 10ന് വൈ കീട്ട്അത്തിപ്പറ്റ കടവില്‍ കുളി ക്കുന്നതിനിടയിൽ തൂത സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചിരുന്നു .