കാഞ്ഞിരപ്പുഴ:ഉദ്യാനത്തില്‍ ഡിസംബര്‍ 26 മുതല്‍ 31 വരെ നടക്കു ന്ന ടൂറിസം വാരാഘോഷപരിപാടികളോടനുബന്ധിച്ച് ഉദ്യാനത്തിനു മുന്‍വശത്തായി താത്കാലിക കച്ചവട സ്റ്റാളുകള്‍ക്ക് ജനുവരി രണ്ട് വരെ നിശ്ചിത സ്ഥലം അനുവദിച്ച് നല്‍കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു.വള,മാല,കമ്മല്‍, കുപ്പിയിലിട്ടു വില്‍ക്കുന്ന മാങ്ങ, നെല്ലി ക്ക ,വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിയമപരമായ രീതി യില്‍ നടത്തുന്ന ഗെയിമുകള്‍,കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തി ല്‍ വില്‍ക്കുന്ന പാവകള്‍,കളിസാധനങ്ങള്‍,ഫ്രൂട്ട്‌സ് എന്നീ സാധന ങ്ങള്‍ വില്‍ക്കുന്ന സ്റ്റാളുകള്‍ക്കാണ് സ്ഥലം അനുവദിക്കുക.ഒരു ചതുരശ്ര അടിക്ക് നാലു രൂപ അടിസ്ഥാനത്തില്‍ ദിവസ വാടക ഈടാക്കി ഒമ്പത് ദിവസത്തേക്ക് ഏറ്റവും ഉയര്‍ന്ന തുക ക്വാട്ട് ചെ യ്യുന്നവര്‍ക്ക് സ്ഥലം അനുവദിക്കും.ജനുവരി 2ന് വൈകീട്ട് 8 മണിക്ക് കച്ചവടസ്ഥാപനങ്ങള്‍ നീക്കം ചെയ്യുന്നതോടൊപ്പം മാലിന്യങ്ങള്‍ സ്വന്തം നിലയ്ക്ക് കച്ചവടക്കാര്‍ നീക്കം ചെയ്യണം.1000 രൂപയാണ് നിരതദ്രവ്യം ജനുവരി 3ന് സ്ഥലം പൂര്‍വ സ്ഥിതിയില്‍ ആക്കുന്ന തോടു കൂടി തിരികെ നല്‍കും.ക്വട്ടേഷന്‍ ഇന്ന് (ഡിസം ബര്‍ 23) മൂന്ന് മണിയ്ക്ക് മുമ്പായി കാര്യലയത്തില്‍ സമര്‍പ്പിക്കണ മെന്ന് കെപിഐപി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.